വിഷക്കാറ്റ്​ തുടങ്ങി; രണ്ടാഴ്​ച നീണ്ടു നിൽക്കുമെന്ന്​ ഖത്തറിൽ മുന്നറിയിപ്പ്

ദോഹ: കടുത്ത ചൂടിനൊപ്പം ആരോഗ്യ പ്രശ്നംകൂടി സൃഷ്​ടിക്കുന്ന 'വിഷക്കാറ്റ്​' സീസണിന്​ ​വ്യാഴാഴ്ച മുതൽ തുടക്കം കുറിച്ചതായി ഖത്തർ കലണ്ടർ ഹൗസ്​ അറിയിച്ചു. രണ്ടാഴ്ച വരെ നീണ്ടു നിൽക്കുന്ന വിഷക്കാറ്റ്​ (പോയിസൺ വിൻഡ്​) നേരിട്ട്​ ഏൽക്കുന്നത്​ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കും.

അറേബ്യൻ പെനിൻസുലയുടെ വലിയൊരു മേഖലയെ ബാധിക്കുന്ന വിഷകാറ്റ്​ പ്രാദേശികമായി 'സിമൂം' എന്നാണ്​ അറിയിപ്പെടുന്നത്​. ചൂട്​ കൂടിയതും വരണ്ടതുമായി കാറ്റ്​ വീശിയടിക്കുന്നതോടെ അന്തരീക്ഷ താപനില ശക്​തമായ ഉയരുന്നു.

സൂര്യാഘാതത്തിന്​ വഴിവെക്കുന്നതിനാലാണ്​ വിഷക്കാറ്റ്​ എന്ന്​ വിശേഷിപ്പിക്കുന്നത്​. ജൂലായ്​ 29 വരെ നീണ്ടു നിൽക്കാമെന്ന്​ കലണ്ടർ ഹൗസ്​ ട്വിറ്ററിലൂടെ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Poison Wind season starts today in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.