എണ്ണ വില മൂന്ന് ശതമാനം വര്‍ധിച്ചു

ദോഹ: വിയന്നയില്‍ നടക്കുന്ന ഒപെക് - ഒപെക് ഇതര രാഷ്ട്രങ്ങളുടെ പ്രത്യേക യോഗത്തിന് മുന്നോടിയായി എണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. മൂന്ന് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാരലിന് 1.56 ഡോളറില്‍ 2.9 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ബാരലിന് 55.72 ഡോളറായി. എണ്ണവിലയിലുണ്ടായ ഇടിവ് നികത്തുന്നതിനും വിപണി സന്തുലിതമാക്കുന്നതിനുമായി അംഗരാജ്യങ്ങളും അല്ലാത്തവരും എത്തിച്ചേര്‍ന്ന ഉല്‍പാദനം കുറക്കുകയെന്ന തീരുമാനം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഒപെക് യോഗം വിളിച്ചിരിക്കുന്നത്. ദിവസേന 1.8 മില്യന്‍ ബാരല്‍ എണ്ണ ഉല്‍പാദനം കുറക്കുകയെന്ന കരാറിലാണ് ഉല്‍പാദകരാഷ്ട്രങ്ങള്‍ എത്തിച്ചേര്‍ന്നത്.  നിലവില്‍ വിപണിയില്‍ നിന്നും ദിവസേന 1.5 മില്യന്‍ ബാരല്‍ എണ്ണ കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും വിപണിയില്‍ അതിന്‍െറ സ്വാധീനം കണ്ടുവരുന്നതായും സൗദി പെട്രാളിയം ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഒപെക് യോഗത്തിന് മുന്നോടിയായി പെട്രോളിയം വിപണി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എനര്‍ജി ഫ്യൂച്ചേഴ്സ് സ്പെഷ്യലിസ്റ്റ് ടിം ഇവാന്‍സ് പറഞ്ഞു.
എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്തുകയെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് ഒപെകിന്‍െറ ശ്രദ്ധയെന്നിരിക്കെ വരും ദിവസങ്ങളില്‍ എണ്ണ വില ഇനിയും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

 

Tags:    
News Summary - Petrole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.