ദോഹ: രാജ്യത്ത് പെട്രോള്‍ വില വീണ്ടും ഉയരുന്നു. ഫെബ്രുവരി മാസത്തില്‍ വില വര്‍ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ തുടര്‍ച്ചയായ നാലാം മാസവും എണ്ണവില മുന്നോട്ടാണ്. 91 ഒക്ടേന്‍ പെട്രോളിന് ലിറ്ററിന് അഞ്ചു ദിര്‍ഹം വര്‍ധിച്ച് 1.55 റിയാലാകും.
95 ഒക്ടേന്‍ പെട്രോളിന് ലിറ്ററിന് 10 ദിര്‍ഹം വര്‍ധിച്ച് 1.65 റിയാലാകും.
ഡീസല്‍ വിലയിലും കഴിഞ്ഞമാസം പോലെ വര്‍ധനവുണ്ട്. ഡീസല്‍ വിലയില്‍ ലിറ്ററിന് അഞ്ചു ദിര്‍ഹമാണ് വര്‍ധന. ഇതോടെ ലിറ്ററിന് 1.50 റിയാലാകും.
ഡീസല്‍ വിലയില്‍ അടുത്തകാലത്ത് ജനുവരിയില്‍ മാത്രമാണ് മാറ്റം ഉണ്ടായി തുടങ്ങിയത്.ആഗോള വിപണിയിലെ പെട്രോള്‍ വിലക്കനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.