???. ??????? ??????????

ചി​കി​ത്സ ഫീ​സ്​ വ​ർ​ധ​ന: ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന  വി​ദേ​ശി​ക​ൾ 30 ശ​ത​മാ​നം കു​റ​ഞ്ഞു

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ൽ അ​ൽ​ഹ​ർ​ബി. വി​ദേ​ശി​ക​ളു​ടെ മെ​ഡി​ക്ക​ൽ സേ​വ​ന ഫീ​സ്​ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ സ്​​ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​ന് മു​മ്പു​ള്ള ക​ണ​ക്കു​ക​ൾ താ​ര​ത​മ്യം ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. 
അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ കു​റ​വ്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്​. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളി​ലും ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ലു​മാ​ണ് വി​ദേ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​വി​ധ ത​രം ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ​ക്കും ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കു​മു​ള്ള ഫീ​സ്​ താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യം തീ​രെ കു​റ​യു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. 

ഫീ​സ്​ വ​ർ​ധ​ന​ക്ക്​ ശേ​ഷം ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും എ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കും ഫീ​സ്​ വ​ർ​ധ​ന​യു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഓ​രോ ആ​ഴ്ച​യും ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും മേ​ഖ​ല ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് സു​ര​ക്ഷാ  കാ​ർ​ഡ് ല​ഭി​ച്ച ബി​ദൂ​നി​ക​ൾ​ക്ക് കാ​ർ​ഡി​െൻറ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും മെ​ഡി​ക്ക​ൽ ഫീ​സ്​ വ​ർ​ധ​ന​യി​ൽ ഇ​ള​വ് ന​ൽ​കും. ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഇ​ള​വ്. 13 വ​യ​സ്സ്​ വ​രെ​യു​ള്ള വി​ദേ​ശി​ക​ളു​ടെ മ​ക്ക​ൾ​ക്ക് അ​ർ​ബു​ദം പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ഫീ​സ്​ ഈ​ടാ​ക്കി​ല്ല. കു​വൈ​ത്തി​ക​ളു​ടെ വി​ദേ​ശ ഭാ​ര്യ​മാ​ർ, ഭ​ർ​ത്താ​ക്ക​ന്മാ​ർ, മ​ക്ക​ൾ എ​ന്നി​വ​ർ​ക്കും നി​യ​മം ബാ​ധ​ക​മ​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ  ഹൃ​ദ്രോ​ഗ- തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ഫീ​സ്​ അ​ട​ക്കാ​തെ വി​ദേ​ശി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. സ്വ​ദേ​ശി വീ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പു​തി​യ ഫീ​സ്​ വ​ർ​ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Patient decreese Kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.