ദോഹ: നിങ്ങൾ അടിപൊളിയായി ബിരിയാണി പാചകം ചെയ്യുന്ന ആളാണോ ? ബലിപരുന്നാളിന് രുചിയേറും ദം ബിരിയാണി ഒരുക്കുന്നുണ്ടോ, എങ്കിൽ വീട്ടിൽ തയാറാക്കുന്ന ബിരിയാണിയുടെ വിശേഷങ്ങൾ പങ്കുവെച്ച് ആകർഷകമായ സമ്മാനം നേടാം... ഒപ്പം ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ദം ദം ബിരിയാണി മേക്കിങ്' കോണ്ടസ്റ്റിൽ പങ്കെടുക്കാനും അവസരം. നാട്ടിലും ജി.സി.സി രാഷ്ട്രങ്ങളിലും ഏറെ ജനപ്രിയമായ 'ഗൾഫ് മാധ്യമം -ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്' രജിസ്ട്രഷൻ ബലിപെരുന്നാൾ ദിനത്തിൽ ആരംഭിക്കും.
എങ്ങനെ പങ്കെടുക്കാം?
വീട്ടിൽ ബിരിയാണി തയ്യാറാക്കുമ്പോൾ “ദം തുറക്കുന്ന” മനോഹര നിമിഷം ചെറിയ വിഡിയോയായി പകർത്തി ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. കുക്കിങ് തയാറെടുപ്പ്, സർവിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ എന്നിവ വിഡിയോയിൽ ഉൾപ്പെടുത്താം.
ഈ വിഡിയോ 7727 7602 എന്ന നമ്പറിലേക്ക് വാട്സാപ്പ് അയക്കുക. ഇതോടൊപ്പം നിങ്ങളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകി ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ രജിസ്റ്റർ ചെയ്യാം. ഈദ് ദിന എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. മേയ് 31 വരെ എൻട്രികൾ സമർപ്പിക്കാം. ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിലേക്കുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് വരെ തുടരും. ഏറെ ആകാംഷ നിറഞ്ഞ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബറിൽ നടക്കും.
ഓൺലൈൻ രജിസ്ട്രേഷനിലൂടെ ആരംഭിച്ച് നേരിട്ടുള്ള രണ്ട് സെമി ഫൈനലും, ഒരു ഗ്രാൻഡ് ഫിനാലെയും അടങ്ങുന്ന ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിലൂടെ ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. നിങ്ങളുടെ ബിരിയാണി രുചിക്കൂട്ടിന്റെ രഹസ്യവും പാചക വൈദഗ്ധ്യവും പ്രദർശിപ്പിക്കാനുള്ള അവസരവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.