ദോഹ: പലവിധ റെക്കോർഡുകൾ ഉണ്ട്. ദർബുസ്സാഇയിൽ ഇന്ന് മറ്റൊരു െറക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമം നടക്കും. ലോ കത്തെ ഏറ്റവും വലിയ പാരച്യൂട്ട് നിർമിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള ശ്ര മമാണ് ഇന്ന് പാരമ്പര്യനഗരമായ ദർബുസ്സാഇയിൽ നടക്കുക. പ്രതിരോധമന്ത്രാലയത്തിലെ സംയുക്ത പ്രത്യേക സേനാ പാരാട്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിനാണ് പരിപാടി നടക്കുക. പ്രതിരോധമന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദര്ബുസ്സാഇയിൽ പ്രതിരോധമന്ത്രാലയം പ്രത്യേക പവലിയന് സജ്ജമാക്കിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് മന്ത്രാലയം ഇവിടത്തെ ആഘോഷത്തില്‍ പങ്കുചേരുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ പവലിയനാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളുമുണ്ട്. യുദ്ധക്കപ്പലുകളുടെയും എയര്‍ക്രാഫ്റ്റുകളുടെയും നിയന്ത്രണം, വിമര്‍ശനാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കല്‍, സ്വയംപ്രതിരോധ ശേഷി രൂപപ്പെടുത്തല്‍ എന്നിവയില്‍ അറിവും പ്രായോഗിക പാഠങ്ങളും പകര്ന്നുനല്കും. വിവിധങ്ങളായ പരിപാടികള്‍ക്കൊപ്പം സൈനിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.