അൽബഹർ പാലസിൽ യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നറെ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സ്വീകരിച്ചപ്പോൾ

സ്വതന്ത്ര പരമാധികാരമുള്ള ഫലസ്​തീൻ: ഖത്തർ നിലപാട്​ ആവർത്തിച്ച്​ അമീർ

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നറുമായി കൂടിക്കാഴ്​ച നടത്തി. അൽബഹർ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, തന്ത്രപ്രധാന പങ്കാളിത്തം എന്നിവ വിഷയമായി.

മിഡിലീസ്​റ്റിലെ സമാധാനം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ചചെയ്​തു. രണ്ട്​ സ്വതന്ത്ര രാജ്യങ്ങൾ എന്നതാണ്​​ ഫലസ്​തീൻ പ്രശ്​നത്തിൽ ഉണ്ടാകേണ്ട പരിഹാരമെന്ന ഖത്തറി​െൻറ നിലപാട്​ അമീർ ആവർത്തിച്ചു. അതാണ്​ മേഖലയിൽ സുരക്ഷിതത്വവും സമാധാനവും ഉണ്ടാവാനുള്ള വഴി.

ഫലസ്​തീന് പിന്തുണ നൽകുന്ന നിലപാടാണ് ഖത്തറിന് എന്നും ഉള്ളത്​​. ജറൂസലം ആസ്​ഥാനമാക്കി 1967ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്ര സംസ്​ഥാപനത്തെയാണ്​ ഖത്തർ പിന്തുണക്കുന്നത്​. ആഭ്യന്തരരംഗത്തും വൈദേശിക തലത്തിലും ഫലസ്​തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യം കൂടിയാണ് ഖത്തർ. ഫലസ്​തീനുവേണ്ടിയുള്ള ഖത്തറി‍െൻറ സാമ്പത്തിക സഹായം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്​തീന് നൽകിക്കഴിഞ്ഞു. ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറി‍െൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.