ദോഹ: ദേശീയ ഓട്ടിസം പദ്ധതി(2017–2021) പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർസീസൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
ഓട്ടിസം ബാധിച്ച വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് അഞ്ച് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓട്ടിസം ബാധിച്ചവരുമായി അവരുടെ ജീവിതത്തുടനീളം ബന്ധം പുലർത്തുകയും സംവദിക്കുകയുമാണ് പദ്ധതിയിൽ പ്രധാനമായും ഈന്നൽ നൽകുന്നത്.
രാജ്യത്ത് ഓട്ടിസം ബാധിതരുടെ എണ്ണത്തിലുണ്ടായ വർധിച്ച വർധനവാണ് ദേശീയ തലത്തിൽ വിപുലമായ ഓട്ടിസം പദ്ധതി തയ്യാറാക്കാൻ സർക്കാരിനെ േപ്രരിപ്പിച്ചത്. ഓട്ടിസം ബാധിച്ചവർക്ക് പൊതുവിലും െപ്രാഫഷണൽ തലത്തിലും മികച്ച പിന്തുണ നൽകുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്നതാണ് ഇതിെൻറ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.