ഖത്തറിലെ ഇലക്ട്രിക് ബസ്
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി വിവിധ നടപടികളാണ് ഖത്തർ സ്വീകരിച്ചുവരുന്നത്. ഇതിെൻറ ഭാഗമായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ്. ഖത്തറിൽ ഉണ്ടാക്കിയ ആദ്യ ഇലക്ട്രിക് വാഹനം ഈയടുത്ത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. റാസ് ബു ഫൊണ്ടാസ് ഫ്രീസോണിലാണ് വാഹനം നിർമിച്ചത്. ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റി നിർമിച്ച ഇലക്ട്രിക് ടെർമിനൽ ട്രാക്ടറുകളാണ് വിജകരമായി പരീക്ഷിച്ചത്. രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറിയാണ് റാസ് ബുഫൊണ്ടാസ് ഫ്രീസോണിൽ നിർമിക്കുന്നത്. ഖത്തർ ഫ്രീസോൺ അതോറിറ്റിയും (ക്യൂ.എഫ്.ഇസഡ്.എ) ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റിയുമായി ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് ബസുകൾക്കായി ടെൻഡർ വിളിച്ചിരുന്നു.
ഇലക്ട്രിക് ബസ് റാപിഡ് ട്രാൻസിറ്റ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും അറ്റകുറ്റപണി നടത്തുന്നതിനുമുള്ള ടെൻഡറാണിത്. 2022 ആകുമ്പോഴേക്ക് പൊതുഗതാഗത ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കുമെന്ന് ഗതാഗത മന്ത്രാലയം നേരേത്ത പ്രഖ്യാപിച്ചിരുന്നു.
പൊതു ഗതാഗത ബസുകൾക്ക് പുറമേ, പബ്ലിക് സ്കൂൾ ബസുകൾ, ദോഹ മെേട്രാ ഫീഡർ ബസുകൾ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകളാക്കി മാറ്റും. 2030ഓടെ കാർബൺ വിസരണം കുറച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തർ മുന്നേറുന്നത്.
2022 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനുള്ള പ്രധാന ബസ് സർവിസുകൾക്ക് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കപ്പെടുന്ന പ്രഥമ ഫിഫ ലോകകപ്പ് ടുർണമെൻറ് കൂടിയായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ, കാർബൺ ന്യൂട്രൽ ലോകകപ്പാണ് ലോകത്തിന് മുന്നിൽ ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. 2018ൽ കഹ്റമ, മുവാസലാത്ത്, ചൈന ഹാർബർ എൻജിനീയറിങ് കമ്പനി എന്നിവയുമായി സഹകരിച്ച് ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030െൻറ ലക്ഷ്യങ്ങളുമായി ചേർന്നുകൊണ്ട് സമഗ്രവും ലോകോത്തര നിലവാരത്തിലുള്ളതും സുരക്ഷിതവുമായ സർവിസുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ശ്രമങ്ങളിലാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗതത്തിലേക്ക് പ്രചോദനം നൽകുന്നതിെൻറ ഭാഗമായി രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.