അ​ബ്ദു​ൽ ജ​ലീ​ൽ മ​ദ​നി വ​യ​നാ​ട് സം​സാ​രി​ക്കു​ന്നു

സ്മാ​ർ​ട്ട് പാ​ര​ന്റി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ റീ​ജി​യ​ൻ ഹി​ലാ​ൽ ഡി​വി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ര​ന്റി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കൗ​ൺ​സ​ലി​ങ് രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​നും വി​ദ്യ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ അ​ബ്ദു​ൽ ജ​ലീ​ൽ മ​ദ​നി വ​യ​നാ​ട് സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ഉ​ക്കൊ​ള്ളാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ലും സു​ഖ​ദുഃ​ഖ​ങ്ങ​ളി​ലും മാ​താ​പി​താ​ക്ക​ൾ കൂ​ടെ​യു​ണ്ടെ​ന്ന ബോ​ധ്യം കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്താ​ൽ കു​ട്ടി​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സ്വാ​ധീ​ന​ത്തി​ൽ അ​ക​പ്പെ​ടു​ക​യി​ല്ല. കു​ട്ടി​ക​ൾ മാ​തൃ​ക​യാ​ക്കു​ന്ന​ത് മാ​താ​പി​താ​ക്ക​ളെ​യാ​ണ്, അ​തി​നാ​ൽ മി​ക​ച്ച മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ ശ്ര​മ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളി​ലു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഫോ​ക്ക​സ് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​ക്ക​സ് ഖ​ത്ത​ർ റീ​ജ​ന​ൽ സി.​ഒ ഒ. ​അ​മീ​ർ ഷാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ നാ​സ​ർ ടി.​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മി​ഥ്ലാ​ജ് ല​ത്തീ​ഫ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​സ്‌​ലം താ​ജു​ദീ​ൻ, ബാ​സി​ൽ, ആ​ഷി​ഖ് ബേ​പ്പൂ​ർ, ബാ​സി​ത്ത്, ആ​ഷി​ക്, റിം​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Organized smart parenting session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.