യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ, സി.​സി.​സി മ​ല​യാ​ളി സ​മാ​ജ​വു​മാ​യി ചേ​ർ​ന്ന് റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ൻ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ദോഹ: സഫിയ അജിത് സ്മരണാർഥം യുവകലാസാഹിതി ഖത്തർ, സി.സി.സി മലയാളി സമാജവുമായി ചേർന്ന് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഗ്ലോബൽ വില്ലേജിൽ പ്രവാസികൾക്കായുള്ള ക്ഷേമനിധി പദ്ധതികളെയും പുനരധിവാസ പദ്ധതികളെയും പറ്റിയുള്ള ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഗ്ലോബൽ വില്ലേജിലെ സി ഫോർ ക്യാമ്പിൽ ജനുവരി 27ന് രാവിലെ എട്ടുമണിക്ക് തുടങ്ങിയ കാമ്പയിന് സി.സി.സി മലയാളി സമാജം പ്രസിഡന്റ് ജോപ്പൻ ആന്റണി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജോ. സെക്രട്ടറിയും സി.സി.സി മലയാളി സമാജം രക്ഷാധികാരിയുമായ റജി പുത്തൂരാൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാർ, യുവകലാസാഹിതി നോർക്ക വിങ് താൽക്കാലിക ചുമതലക്കാരൻ ഷാൻ പേഴുംമൂട് എന്നിവർ സംസാരിച്ചു.

സാമൂഹിക പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടി നോർക്കയെക്കുറിച്ചും പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് പദ്ധതികൾ, മറ്റു പുനരധിവാസ പദ്ധതികൾ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു. പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. നൂറിലധികം പേർ പങ്കെടുത്ത കാമ്പയിനിൽ യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം ജീമോൻ ജേക്കബ്, ഷാൻ പേഴുംമൂട്, മലയാളി സമാജം സെക്രട്ടറി സാമുവൽ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പേർ പ്രവാസി ക്ഷേമപദ്ധതികളിലും ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതികളിലും അംഗങ്ങളായി. യോഗത്തിന് യുവകലാസാഹിതി എക്സിക്യൂട്ടിവ് അംഗം ലാലുവും മലയാളി സമാജം എക്സിക്യൂട്ടിവ് അംഗം ജോൺ ബിനുമോനും ഇരുസംഘടനകളെയും പ്രതിനിധാനം ചെയ്ത് നന്ദി അറിയിച്ചു.

Tags:    
News Summary - Organized awareness class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.