യൂത്ത്ഫോറം ഖത്തർ എക്സ്പേർട്ട് ടോക്കിൽ
ഡോ. സൈഫുദ്ദീൻ കുഞ്ഞ് സംസാരിക്കുന്നു
എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു
ദോഹ: സമകാലിക പശ്ചിമേഷ്യൻ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ഫോറം ഖത്തർ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു. പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സൈഫുദ്ദീൻ കുഞ്ഞ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ആമുഖം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ഡോ. സൈഫുദ്ദീൻ കുഞ്ഞ് സംസാരിച്ചു. തുർക്കി യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥിയായ മുഹമ്മദ് അസീർ സംസാരിച്ചു. സി.ഐ.സി കേന്ദ്ര സമിതി അംഗം റിയാസ് ടി. റസാഖ്, ഡോ. താജ് ആലുവ, ഹുസൈൻ കടന്നമണ്ണ, അഷ്റഫ് ഉളിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.