ദോഹ: ഓർബിറ്റൽ ഹൈവേയിൽ നാല് പുതിയ പെേട്രാൾ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഖത്തർ ഫ്യൂവൽ കമ്പനിയായ വുഖൂദ് ടെണ്ടറുകൾ ക്ഷണിച്ചു.
2018ൽ 30 അധിക പെേട്രാൾ സ്റ്റേഷനുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്നും വർഷാവസാനത്തോടെ പെേട്രാൾ സ്റ്റേഷനുകളുടെ എണ്ണത്തിൽ 50 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും വഖൂദ് വ്യക്തമാക്കി. 2020ഓടെ പെേട്രാൾ സ്റ്റേഷനുകളുടെ എണ്ണം 120 ആക്കുകയാണ് വുഖൂദിെൻറ ലക്ഷ്യം.
ഓർബിറ്റൽ ഹൈവേയിൽ നാല് പെേട്രാൾ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ടെന്ന് വുഖൂദ് സി ഇ ഒ എഞ്ചി. സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.
മിസൈദ്, ഹമദ് തുറമുഖം, ദുഖാൻ, ലുസൈൽ, അൽഖോർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റോഡിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഗതാഗത മന്ത്രാലയം, അശ്ഗാൽ, നഗരാസൂത്രണ വിഭാഗം എന്നിവരുമായി സഹകരിച്ചാണ് പെേട്രാൾ സ്റ്റേഷനുകൾ നിർമ്മിക്കുകയെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു. 20000 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരിക്കും പെേട്രാൾ സ്റ്റേഷനുകൾ നിർമ്മിക്കുക. കാറുകളുടെയും ട്രക്കുകളുടെയും സർവീസ് സംവിധാനങ്ങളുൾപ്പെടെയാണിത്. ഇതോടൊപ്പം തന്നെ സ്റ്റേഷനോട് അനുബന്ധമായി വിശാലമായ പാർക്കിംഗ്, വിശ്രമസ്ഥലം തുടങ്ങിയവക്കായി 20000 ചതുരശ്രമീറ്റർ പ്രദേശവും വുഖൂദ് ഏ റ്റെടുക്കും.
ഏറ്റവും ഉന്നതനിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണമെന്നും സി ഇ ഒ വ്യക്തമാക്കി. ഈ വർഷം ഇതുവരെയായി എട്ട് പെേട്രാൾ സ്റ്റേഷനുകൾ തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മൊബൈൽ പെേട്രാൾ സ്റ്റേഷനുകളടക്കം 26 പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിച്ചുവരികയാണെന്നും ഇവയിലധികം സ്റ്റേഷനുകളും ഈ വർഷത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫരീജ് കുലൈബ്, ഓൾഡ് സലത, ലുസൈൽ സിറ്റി–ഫോക്സ് ഹിൽ, ഹമദ് വിമാനത്താവളം, റൗദത് അൽ ഹമാമ, ഖർതിയ്യാത്, ഗറാഫ–ഇസ്ഗവ, ഹോൾസെയിൽ മാർക്കറ്റ്, മിസൈമീർ സൗത്ത്, വക്റ, തുമാമ, അൽ ഫ്റൂഷ്, അസീസിയ, ഉം ഇബൈരിയ, വാദി അബാ സലീൽ, മെസീല, വെസ്റ്റ് ബേ, ഒനൈസ–3 എന്നിവിടങ്ങളിലെ പെേട്രാൾ സ്റ്റേഷനുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.