ദോഹ: സി.പി.എം 110 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ട്രോളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.100 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ പരാജയപ്പെട്ട് തിരിച്ചോടി പോകുമ്പോഴുള്ള സ്പീഡ് ആണ് 110 കി.മി എന്ന് ഇൻകാസ് ഖത്തർ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിനുശേഷം കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പിണറായി വിജയനും സി.പി.എം നേതാക്കളും വിശദീകരിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം ജമാഅത്തെ ഇസ് ലാമി ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയെയും വി.ഡി. സതീശൻ ട്രോളി. 42 വർഷക്കാലം ജമാഅത്തെ ഇസ് ലാമി സി.പിഎമ്മിനെ ആയിരുന്നു പിന്തുണച്ചിരുന്നത്. അന്ന് ഭരണത്തിലിരുന്ന സമയത്ത് ആഭ്യന്തരം ഭരിച്ചിരുന്നത് ജമാഅത്തെ ഇസ് ലാമി ആണോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഇതിനു മറുപടി പറയാൻ സി.പി.എമ്മിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.