സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയും
സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് ഖത്തർ
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലക്ക് നേരേയുള്ള ഹൂതി ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് രാജ്യത്തിെൻറ പ്രതിഷേധം അറിയിച്ചത്.
തുടർന്ന് ഇരുവരും പ്രാദേശിക സ്ഥിതിഗതികൾ ചർച്ച ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതി സായുധസംഘം നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പറഞ്ഞ ഖത്തർ വിദേശകാര്യ മന്ത്രി അതിനെതിരായ രാജ്യത്തിെൻറ ശക്തമായ വികാരം പ്രകടിപ്പിക്കുകയും ചെയ്തു.
കൂടാതെ, പ്രാദേശിക സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.