അ​ധി​നി​വേ​ശ ഇ​സ്രാ​യേ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ബ്രി​ട്ട​ന്റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ

ദോ​ഹ: വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ്യാ​പാ​ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ്രി​ട്ട​ന്റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ. ഇ​സ്രാ​യേ​ലി​ന്റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഈ ​നീ​ക്കം നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യം 2334, റോം ​സ്റ്റാ​റ്റ്യൂ​ട്ടി​ന്റെ ആ​ർ​ട്ടി​ക്കി​ൾ 8 എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക​ളെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം എ​ന്ന ല​ക്ഷ്യ​ത്തെ ത​ക​ർ​ക്കു​ന്ന​തു​മാ​ണ് ഇ​സ്രാ​യേ​ലി​ന്റെ ന​യ​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​യും ഖ​ത്ത​ർ പ്ര​ശം​സി​ച്ചു. ഇ​സ്രാ​യേ​ലി​ന്റെ അ​ധി​നി​വേ​ശ കു​ടി​യേ​റ്റ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​വും ധാ​ർ​മി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. 1967ലെ ​അ​തി​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ച്ച് കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ തു​ട​രു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Qatar welcomes Britain's decision to ban products from occupied Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.