ഖ​ത്ത​ർ അ​മീ​ർ -ഗ​യാ​ന പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച; ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും നി​ക്ഷേ​പ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ക്കും

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഗ​യാ​ന പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ അ​ലി​യും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച അ​മീ​രി ദീ​വാ​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു. പ്ര​ത്യേ​കി​ച്ച് നി​ക്ഷേ​പ മേ​ഖ​ല​ക​ൾ, പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യും ച​ർ​ച്ച​യാ​യി. ഗ​യാ​ന പ്ര​സി​ഡ​ന്റി​ന്റെ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കു​മെ​ന്നും ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്നും ഖ​ത്ത​ർ അ​മീ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഔ​ദ്യോ​ഗി​ക ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ സം​ഘ​ത്തി​ൽ അ​മീ​രി ദിവാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, ഊ​ർ​ജ കാ​ര്യ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി എ​ന്നി​വ​രും മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഗ​യാ​ന സം​ഘ​ത്തി​ൽ പ്ര​സി​ഡ​ന്റി​ന്റെ അ​സി​സ്റ്റ​ന്റും വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി​യും തെ​ക്ക​ൻ യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യു​മാ​യ ജോ​ർ​ജ് ആ​ൻ​ഡ്രൂ ഹ​ല്ലാ​ക്ക്, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ഹ്യൂ ​ടോ​ഡ്, പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് മേ​ധാ​വി മാ​ർ​ഷ്യ മി​സാ​ൻ ശ​ർ​മ്മ എ​ന്നി​വ​രും മ​റ്റ് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഗ​യാ​ന പ്ര​സി​ഡ​ന്റി​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും അ​മീ​രി ദീ​വാ​നി​ൽ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ ഗ​യാ​ന പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Qatari Emir Guyana President Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.