ഒമിക്രോൺ: രണ്ടു​ രാജ്യങ്ങൾക്കുകൂടി വിലക്കുമായി ഖത്തർ എയർവേസ്

​​ദോഹ: കോവിഡി​െൻറ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ രണ്ട്​ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കുകൂടി ഖത്തർ എയർവേസ്​ താൽക്കാലിക വിലക്കേർപ്പെടുത്തി. അം​ഗോള, സാംബിയ എന്നിവയാണ്​ പുതുതായി പട്ടികയിൽ ഇടംപിടിച്ചത്​. ദക്ഷിണാഫ്രിക്ക, മൊസാംബീക്​, സിംബാബ്​വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ശനിയാഴ്​ച വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന്​ ഖത്തർ എയർവേസ്​ അറിയിച്ചു. അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സാംബിയയിലേക്കും അംഗോളയിലേക്കും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായി ഖത്തര്‍ എയർവേസ് സര്‍വിസ് നടത്തും. ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​തതിനു പിന്നാലെ ആറ്​ ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എക്​സപ്​ഷനൽ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Omikron: Qatar Airways imposes ban on two more countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.