ദോഹ: സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ദോഹ ഒലിവ് ഇന്റർനാഷനൽ നൂറുമേനി തിളക്കത്തിൽ മികച്ച വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയ 39ൽ 35 പേരും ഡിസ്റ്റിങ്ഷനു മുകളിൽ മാർക്ക് സ്വന്തമാക്കി. 14 പേർ 91 ശതമാനത്തിന് മുകളിലും 25 പേർ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി ഉപരിപഠനത്തിന് അർഹരായി.
98.8 ശതമാനം മാർക്കുനേടിയ ശ്രീപൂർണ ബചസ്പതി സ്കൂളിൽ ഒന്നാം സ്ഥാനത്തിന് അവകാശിയായി. ഗണിതശാസ്ത്രം, സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി. അനാമിക പ്രിയ (98.2 ശതമാനം) ആണ് രണ്ടാം സ്ഥാനം. 97 ശതമാനം മാർക്ക് നേടിയ നേഹ ജിനേഷ് ജോൺ മൂന്നാം സ്ഥാനത്തിന് അവകാശിയായി. റിച്ച മറിയ ജോജി, ജൊഹാൻ ചെറിയാൻ ജോർജ് എന്നിവർ യഥാക്രമം 96 ശതമാനവും 95.8 ശതമാനവും മാർക്ക് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.