ഒ.ഐ.സി.സി-ഇൻകാസ് വയനാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കുടുംബ
സംഗമത്തിൽ നിന്ന്
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ വയനാട് ജില്ല കമ്മിറ്റി കുടുംബ സംഗമം നടത്തി.
കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങൾ നടന്നു. ഞായറാഴ്ച ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ വയനാട് ജില്ല പ്രസിഡന്റ് ആൽബർട്ട് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ നിർവഹിച്ചു.
ജില്ല സെക്രട്ടറി ടിജോ കുര്യൻ സ്വാഗതം ആശംസിച്ചു. ജൂട്ടസ് പോൾ മുഖ്യപ്രഭാഷണം നടത്തി. ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, ജോർജ് അഗസ്റ്റിൻ, ബിജു മുഹമ്മദ്, ഷംസുദ്ദിൻ ഇസ്മയിൽ, നിഹാസ് കൊടിയേരി, ജോർജ് കുരുവിള, അജറ്റ് എബ്രഹാം, സിബിൻ സണ്ണി, വിൽസൺ ജോസ്, ലിജോ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ല കമ്മിറ്റി സമ്മാനം വിതരണം ചെയ്തു.
കുമാരി സിമ്ര സിഹാസ് ബാബു അവതാരകയായി. ജില്ലാ കമ്മിറ്റി ട്രഷറർ നൗഫൽ പി.പി യോഗത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.