ദോഹ: ഒ.ഐ.സി.സി ഇൻകാസ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. തുമാമയിലെ ഭാരത് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് ചാൾസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും ഒലീവ് ഇന്റർനാഷനൽ സ്കൂളിന്റെ അക്കാദമിക് അഡ്വൈസറുമായ ഡോ. റോസമ്മ ഫിലിപ് മുഖ്യാതിഥിയായിരുന്നു.
തന്റെ മുഖ്യപ്രഭാഷണത്തിൽ, ഇംഗ്ലണ്ടിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ വിരൂപമാക്കാനുള്ള ശ്രമത്തെ അവര് പരാമർശിച്ചു. ഗാന്ധിയുടെ പ്രതിമകൾക്കുപോലും ഭീഷണി നേരിടുന്നത്, അദ്ദേഹത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ഇന്നും എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുന്നു. ലോക ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർ ഇന്നും ഹിംസയും ഭീകരതയും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഗാന്ധിജിയുടെ മൂല്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും അവയെ പ്രചരിപ്പിക്കാൻ ഇത്തരം ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് പ്രധാനമാണെന്നും അവർ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് നായർ, ജിസ് ജോസഫ്, ജൂട്ടാസ് പോൾ, ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, ജോർജ് കുരുവിള, ഷംസുദ്ദീൻ ഇസ്മായിൽ എന്നിവർ ഗാന്ധിജയന്തി സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.