വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനം

വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: സ്കൂൾ കാന്റീനുകൾ വഴി മിതമായ നിരക്കിൽ വിദ്യാർഥികൾക്ക് പോഷകാഹാരം ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ കാന്റീനുകളിൽ വിതരണത്തിന് വെക്കേണ്ട ഭക്ഷ്യ വിഭവങ്ങളുടെ പട്ടിക സംബന്ധിച്ച് മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്ക് സർക്കുലർ അയച്ചു. ചില വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം നൽകാനും സർക്കുലർ പറയുന്നു.

ഭക്ഷ്യവിഭവങ്ങൾ അംഗീകൃത വിലയിൽ നൽകണമെന്നും ഖത്തറിന്‍റെ പോഷകാഹാര സംബന്ധമായ മാർഗനിർദേശങ്ങൾ വിതരണക്കാർ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടി. പ്രതിദിനം എല്ലാവർക്കും രണ്ട് ഇനമെങ്കിലും ലഭ്യമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.

ആവശ്യമായ പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായിരിക്കണം ഓരോ വിഭാഗത്തിന്റെയും ഭക്ഷ്യവിഭവങ്ങൾ. പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമായിരിക്കും സ്പെഷൽ ഭക്ഷ്യവിഭവങ്ങളും സൂപ്പുകളും ഹോട്ട് ഡ്രിങ്ക്സും വിതരണം ചെയ്യുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Nutrition for students Ministry of Education to ensure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.