തണുപ്പുകാലം വരവായി; നഴ്സറികളില്‍ പച്ചക്കറി വിത്തും തൈകളും ‘തയ്യാര്‍’ 

ദോഹ: തണുപ്പുകാലം രാജ്യത്തെ നഴ്സറികള്‍ക്ക് കൊയ്ത്തുകാലമാണ്. നടീല്‍ സമയം ആരംഭിച്ചതോടെ പഴം പച്ചക്കറി തൈകളും വിത്തും തേടി നഴ്സറികളിലത്തെുന്നവരുടെ എണ്ണവും വര്‍ധിച്ചു. ദിനംപ്രതി പുതിയ ഓര്‍ഡറുകളും, പുതിയ ഉപഭോക്താക്കളുമാണ് തങ്ങളെത്തേടിയത്തെുന്നതെന്ന് ദോഹയിലെ പ്രമുഖ നഴ്സറികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട്ചെയ്തു. 
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പുകാലമാണ് ഖത്തറില്‍ തൈകള്‍ നടാനും വിത്തിറക്കാനും ഏറ്റവും അനുയോജ്യമായ സമയം. വില്ലകളിലും മറ്റും കോമ്പൗണ്ടുകളിലുമായി താമസിക്കുന്നവര്‍ തുറന്ന സ്ഥലങ്ങളിലും ഗ്രോ ബാഗുകളിലാക്കി മട്ടുപ്പാവിലുമൊക്കെയാണ് സാധാരണ തൈകള്‍ നടുക.  ശൈത്യകാലത്ത് രാജ്യത്തെ പ്രവാസികള്‍ പ്രത്യകേിച്ചും മലയാളികളാണ് കൂടുതലായും കൃഷിയിലേക്ക് തിരിയുന്നത്.
വെണ്ട, വഴുതന, ചെറിയയിനം ചെറി, തക്കാളി, ക്യാപ്സികം, ചുരക്ക തുടങ്ങിയവ നന്നായി വിളയിച്ചെടുക്കുന്നവര്‍ ധാരാളമുണ്ട്  ഖത്തറില്‍. 
കൃഷിക്കാവശ്യമായി ചട്ടികളുടെയും കാര്‍ഷികോപകരണങ്ങളുടെയും വില്‍പ്പനയും വര്‍ധിച്ചതായി ഹോള്‍സെയില്‍ മാര്‍ക്കറ്റ് മേഖലയിലെ നഴ്സറി ജീവനക്കാരന്‍പറഞ്ഞു. ചൂടിന് കൂടുതല്‍ ശമനമാകുന്നതോടെ ഇവിടെയത്തെുന്നവരുടെ എണ്ണവും വര്‍ധിക്കുമെന്ന്  ഇവര്‍ പറയുന്നു. ശൈത്യകാല പച്ചക്കറി വിത്തുകള്‍ക്കും ചെടികള്‍ക്കുമായി പുതിയ തലമുറയിലെ അടക്കമുള്ളവര്‍ തങ്ങളെ സമീപിക്കുന്നുവെന്ന് ദോഹയിലെ പ്രമുഖ നഴ്സറി ജീവനക്കാരന്‍ പറഞ്ഞു.  മണ്‍ചട്ടികളിലും ചാക്കിലും തടിപെട്ടികളിലും പ്ളാസ്റ്റിക് ബാഗുകളിലുമൊക്കെയായാണ് മിക്കവരും അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യന്നത്. വിത്തുകള്‍ക്കും ചെടികള്‍ക്കും മാത്രമല്ല കൃഷിക്കുള്ള മണ്ണിനും കൃഷി സാമഗ്രികള്‍ക്കുമൊക്കെയായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ദോഹയിലെ മൊത്തവ്യാപാര ചന്തക്ക് സമീപത്തെ നഴ്സറി അധികൃതരും വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ജീവനക്കാരന്‍ പറഞ്ഞു.    പൂന്തോട്ടം ഒരുക്കുന്നതിലും കാര്‍ഷിക വൃത്തിയിലും  തത്പരരാണ് പ്രവാസ ഭൂമിയില്‍ കഴിയുന്ന നിരവധിപേര്‍. ഇത്തരത്തിലുള്ളവര്‍ക്ക്  തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച കൃഷി ചെയ്യന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മറ്റും നല്‍കാറുണ്ടെന്നും ജീവനക്കാരന്‍ വ്യക്തമാക്കി. 
നടീലുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍ സജീവമാകുന്നതും ഈ കാലയളവിലാണ്. കൃഷി സംബന്ധമായ ശില്‍പശാലകളും ചര്‍ച്ചകളും നടീല്‍ ഉത്സവങ്ങളും ഈ കാലത്തുണ്ടാകും. കൃഷിക്കായി വിവിധ കമ്യൂണിറ്റികളുടെ ഫേസ് ബുക്ക് കൂട്ടായ്മകളും സജീവമായി രംഗത്തുണ്ട്. 
കൃഷിയുടെ പാഠം പുതുതലമുറക്ക് പകരാനായി ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുമ്പോള്‍ അതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കൃഷി കൂട്ടായ്മ പ്രവര്‍ത്തകരും പറയുന്നു. മാര്‍ച്ചിലാണ് ശൈത്യകാലം അവസാനിക്കുന്നത്. ജനുവരി മുതല്‍ വിളവെടുപ്പ് പ്രതീക്ഷിച്ചാണ് ഇപ്പോഴത്തെ പച്ചക്കറി ചെടികള്‍ നടുന്നത്.
Tags:    
News Summary - nursery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.