നോ​ർ​ക്കാ കെ​യ​ർ പ്ല​സ്: ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കും മു​മ്പ് ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കാ​യു​ള​ള സ​മ​ഗ്ര ആ​രോ​ഗ്യ, അ​പ​ക​ട ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യാ​യ നോ​ര്‍ക്ക കെ​യ​ര്‍ പ്ല​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട എ​ൻ​റോ​ൾ​മെ​ന്‍റി​ന്‍റേ​യും ഇ​തി​നാ​യു​ള​ള വെ​ബ് പോ​ര്‍ട്ട​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ നി​ര്‍വ​ഹി​ച്ചു. അ​ഞ്ചു ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി രൂ​പ വ​രെ​യു​ള​ള ഏ​ഴു വി​വി​ധ സ്ലാ​ബു​ക​ളി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സാ​ധു​വാ​യ നോ​ര്‍ക്ക പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്‍റ് ഐ.​ഡി, എ​ന്‍.​ആ​ര്‍.​കെ ഐ.​ഡി ഉ​ള​ള പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കാ​ണ് എ​ൻ​റോ​ൾ ചെ​യ്യാ​നാ​കു​ക.

സെ​പ്റ്റം​ബ​ര്‍ 18 വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ട എ​ൻ​റോ​ൾ​മെ​ന്‍റി​ന് അ​വ​സ​രം. കേ​ര​ള​ത്തി​ലെ 688 ല​ധി​കം ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍പ്പെ​ടെ രാ​ജ്യ​ത്തെ 24,000 ത്തോ​ളം ആ​ശു​പ​ത്രി​ക​ള്‍ വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​കും. നോ​ര്‍ക്ക റൂ​ട്ട്സ് വെ​ബ്സൈ​റ്റ് www.id.norkaroots.kerala.gov.in സ​ന്ദ​ര്‍ശി​ച്ചോ നോ​ര്‍ക്ക കെ​യ​ര്‍ പ്ല​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യോ എ​ൻ​റോ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.

നോ​ർ​ക്കാ കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് ര​ണ്ടാം​ഘ​ട്ട എ​ൻ​റോ​ൾ​മെ​ന്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും പ​രി​ധി​ക​ളും ചു​രു​ക്ക​ത്തി​ൽ മ​ന​സ്സി​ലാ​ക്കാം.

പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും

ഇ​പ്പോ​ൾ ഉ​ള്ള സ്‌​കീം എ​ട്ടു മാ​സ​ത്തേ​ക്കാ​ണ് ചേ​രാ​ൻ സാ​ധി​ക്കു​ക. അം​ഗ​മാ​യി ക​ഴി​ഞ്ഞാ​ൽ ഒ​രു മാ​സ​ത്തെ വെ​യി​റ്റി​ങ് പീ​രി​യ​ഡ് ബാ​ധ​ക​മാ​ണ്. ഈ ​ഇ​ൻ​ഷു​റ​ൻ​സ് നി​ല​വി​ലു​ള്ള​ത​ട​ക്കം എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കും, ആ​വ​ശ്യ​മാ​യ കി​ട​ത്തി ചി​കി​ത്സ​ക്ക് ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, മി​നി​മം 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി വാ​സം നി​ർ​ബ​ന്ധ​മാ​ണ്. അ​തേ​സ​മ​യം, ഡ​യാ​ലി​സി​സ്, കീ​മോ തെ​റാ​പ്പി എ​ന്നി​വ​ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. അ​ഡ്മി​റ്റ് ആ​കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ് വ​രെ​യു​ള്ള ചി​കി​ത്സ​ക്കും, ഡി​സ്ചാ​ർ​ജി​ന് ശേ​ഷ​മു​ള്ള ചി​കി​ത്സ​ക്കും ഓ​രോ അ​ഡ്മി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി പ​ര​മാ​വ​ധി 5,000 രൂ​പ വീ​തം ല​ഭി​ക്കും.

പ്ര​ത്യേ​ക ചി​കി​ത്സാ പ​രി​ധി​ക​ൾ

ക​ണ്ണി​നു​ള്ള ലേ​സ​ർ ചി​കി​ത്സ​ക്ക് പ​ര​മാ​വ​ധി 60,000 രൂ​പ​യും തി​മി​ര ശ​സ്ത്ര​ക്രി​യ​ക്ക് ഓ​രോ ക​ണ്ണി​നും ക​ണ്ണ​ട ചെ​ല​വ് അ​ട​ക്കം 30,000 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക.

ഹെ​ർ​ണി​യ, ഹൈ​ഡ്രോ​സി​ല​ക്ട​മി എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സ​ക​ൾ​ക്ക് 50,000 രൂ​പ വ​രെ​യാ​ണ് പ​ര​മാ​വ​ധി ല​ഭി​ക്കു​ക.

ര​ക്ത​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള അ​സ്ഥി​മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ (Bone marrow transplant) ചി​കി​ത്സ​ക്കാ​യി ന​ട​ത്തു​ന്ന 'ഹെ​മ​റ്റോ​പോ​യ​റ്റി​ക് സ്റ്റെം ​സെ​ൽ' തെ​റാ​പ്പി​ക്ക് മാ​ത്ര​മേ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക​യു​ള്ളൂ. ഈ ​പ​രി​ര​ക്ഷ മൊ​ത്തം ചി​ല​വി​ന്റെ 50% മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ബാ​ക്കി വ​രു​ന്ന തു​ക Co pay ആ​യി സ്വ​യം വ​ഹി​ക്ക​ണം. റോ​ബോ​ട്ടി​ക് സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന സ​ർ​ജ​റി​ക​ൾ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.

അ​പ​ക​ടം സം​ഭ​വി​ച്ച് ആ​ശു​പ​ത്രി​യി​ൽ അ​ഡ്‌​മി​റ്റ് ആ​യി ചെ​യ്യു​ന്ന ദ​ന്ത​ചി​കി​ത്സ​ക​ൾ​ക്ക് മാ​ത്ര​മേ പ​രി​ര​ക്ഷ ല​ഭ്യ​മാ​കൂ.

പ്ര​സ​വം, ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ചി​കി​ത്സ​ക​ൾ എ​ന്നി​വ​ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ, പ്ര​സ​വാ​ന​ന്ത​ര​മു​ണ്ടാ​കു​ന്ന മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്കോ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കോ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ന​വ​ജാ​ത ശി​ശു​വി​ന് വേ​ണ്ടി വ​രു​ന്ന ചി​കി​ത്സ ശി​ശു​വി​നെ പോ​ളി​സി​യി​ൽ കൂ​ട്ടി ചേ​ർ​ത്ത് ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ്.

സ​ബ് ലി​മി​റ്റ് പ​രി​ധി​ക​ൾ

താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ സ​ബ് ലി​മി​റ്റ് പ​രി​ധി​ക​ളും ഉ​ണ്ട്

യൂ​ട്ട​റൈ​ൻ ആ​ർ​ട്ട​റി എം​ബോ​ളൈ​സേ​ഷ​ൻ & ഹൈ ​ഇ​ന്റ​ൻ​സി​റ്റി ഫോ​ക്ക​സ്ഡ് അ​ൾ​ട്രാ​സൗ​ണ്ട് (HIFU): ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ (Sum Insured) 20% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 2 ല​ക്ഷം രൂ​പ വ​രെ.

ബ​ലൂ​ൺ സി​നു​പ്ലാ​സ്റ്റി: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 10% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 1 ല​ക്ഷം രൂ​പ വ​രെ.

ഡീ​പ്പ് ബ്രെ​യി​ൻ സ്റ്റി​മു​ലേ​ഷ​ൻ: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 70% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ വ​രെ.

ഓ​റ​ൽ കീ​മോ​തെ​റാ​പ്പി: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 20% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 2 ല​ക്ഷം രൂ​പ വ​രെ.

ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി -മോ​ണോ​ക്ലോ​ണ​ൽ ആ​ന്റി​ബോ​ഡി ഇ​ഞ്ച​ക്ഷ​ൻ: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 20% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 2 ല​ക്ഷം രൂ​പ വ​രെ.

ഇ​ൻ​ട്രാ വി​ട്രി​യ​ൽ ഇ​ഞ്ച​ക്ഷ​നു​ക​ൾ: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 10% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 1 ല​ക്ഷം രൂ​പ വ​രെ.

ബ്രോ​ങ്കി​യ​ൽ തെ​ർ​മോ​പ്ലാ​സ്റ്റി: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 30% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 3 ല​ക്ഷം രൂ​പ വ​രെ.

വേ​പ്പ​റൈ​സേ​ഷ​ൻ ഓ​ഫ് ദി ​പ്രോ​സ്റ്റേ​റ്റ് - ഗ്രീ​ൻ ലേ​സ​ർ / ഹോ​ൾ​മി​യം ലേ​സ​ർ ചി​കി​ത്സ: ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 30% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 2 ല​ക്ഷം രൂ​പ വ​രെ.

ഇ​ൻ​ട്രാ ഓ​പ്പ​റേ​റ്റീ​വ് ന്യൂ​റോ മോ​ണി​റ്റ​റി​ങ് (IONM): ഇ​ൻ​ഷു​റ​ൻ​സ് തു​ക​യു​ടെ 15% വ​രെ, ഒ​രു പോ​ളി​സി കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി 1.5 ല​ക്ഷം രൂ​പ വ​രെ.

കോ​സ്മെ​റ്റി​ക് /പ്ലാ​സ്റ്റി​ക് സ​ർ​ജ​റി: അ​പ​ക​ടം കാ​ര​ണം അ​നി​വാ​ര്യ​മാ​യി വ​രു​ന്ന ക​വ​റേ​ജ് മാ​ത്ര​മേ ല​ഭി​ക്കൂ

മു​റി വാ​ട​ക​യും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും

അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ ക​വ​റേ​ജ് ഉ​ള്ള പോ​ളി​സി​ക​ൾ​ക്ക് പ്ര​തി​ദി​നം മു​റി വാ​ട​ക, ന​ഴ്സി​ങ് ചാ​ർ​ജ​സ് ഉ​ൾ​പ്പെ​ടെ 5000 രൂ​പ​യും, പ​ത്ത് ല​ക്ഷം രൂ​പ മു​ത​ൽ ക​വ​റേ​ജ് ല​ഭി​ക്കു​ന്ന പോ​ളി​സി​ക​ൾ​ക്ക് പ്ര​തി​ദി​നം 10000 രൂ​പ​യും മു​റി വാ​ട​ക പ​രി​ധി​യാ​ണ്. ഇ​ത് ഐ.​സി.​യു വാ​ട​ക പോ​ളി​സി​ക​ൾ​ക്കു​മേ​ൽ യ​ഥാ​ക്ര​മം 10000 രൂ​പ, 20,000 രൂ​പ ആ​ണ് പ​രി​ധി. ഈ ​തു​ക​ക്ക് മേ​ലെ വ​രു​ന്ന വാ​ട​ക സ്വ​യം വ​ഹി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഉ​യ​ർ​ന്ന വാ​ട​ക​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്ക് വാ​ട​ക​ക്ക് പു​റ​മേ മ​റ്റു ചി​കി​ത്സ​ക​ളു​ടെ​യും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളു​ടെ​യും ചാ​ർ​ജ് മ​റ്റു റൂ​മു​ക​ളി​ൽ കി​ട​ന്നു ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളെ അ​പേ​ക്ഷി​ച്ചു കൂ​ടു​ത​ലാ​യി​രി​ക്കും.​

ഉ​ദാ​ഹ​ര​ണ​ത്തി​ന് സാ​ധാ​ര​ണ റൂ​മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ഓ​പ്പ​റേ​ഷ​ന് മൂ​ന്ന് ല​ക്ഷ​മാ​ണ് ചി​ല​വ് വ​രു​ന്ന​തെ​ങ്കി​ൽ ഉ​യ​ർ​ന്ന റൂ​മു​ക​ളി​ൽ താ​മ​സി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്ക് ഇ​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന ചി​ല​വ് വ​രും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മു​റി വാ​ട​ക​ക​ൾ​ക്ക് പു​റ​മെ അ​ധി​ക ചെ​ല​വും പോ​ളി​സി ഉ​ട​മ വ​ഹി​ക്കേ​ണ്ടി​വ​രും.അ​തു​പോ​ലെ ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്,അ​ഡ്മി​ഷ​ൻ ചാ​ർ​ജ​സ്, ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത മ​റ്റു സ​ർ​വി​സ് ചാ​ർ​ജു​ക​ൾ, ക​ൺ​സ്യൂ​മ​ബി​ൾ​സ് എ​ന്നി​വ ക്ലെ​യിം ചെ​യ്യാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

ഇ​വി​ടെ ന​ൽ​കി​യി​രി​ക്കു​ന്ന​ത് പൊ​തു​വാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. പോ​ളി​സി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള എ​ല്ലാ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും കൃ​ത്യ​മാ​യി വാ​യി​ച്ച് മനസ്സിലാക്കുക.

Tags:    
News Summary - Norka Care Plus: Things to consider before taking out insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.