ദോഹ: ആപ്പിൾ മാക് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പുമായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി. മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ (macOS) 'സ്ക്രീൻ ഷെയറിങ് ഫീച്ചറിൽ സുരക്ഷാ ഭീഷണിയുയർത്തുന്ന സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിവൈസുകളെ ലക്ഷ്യമിട്ട് നിലവിൽ സുരക്ഷാ വീഴ്ചയുള്ളതായും ഇത് ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും എൻ.സി.എസ്.എ വ്യക്തമാക്കി. സൈബർ സുരക്ഷാ ഭീഷണിയുള്ള മാക് പതിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ എൻ.സി.എസ്.എ പങ്കുവെച്ചിട്ടുണ്ട്. ഉപയോക്താക്കൾ ഏറ്റവും പുതിയ macOS അപ്ഡേറ്റ് ഉടൻ ഇൻസ്റ്റാൾ ചെയ്യണം.
ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ 'സ്ക്രീൻ ഷെയറിങ്' ഫീച്ചർ പൂർണ്ണമായും ഡിസേബിൾ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.