സംസ്കൃതി ഖത്തർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഐ.എസ്.സി പ്രസിഡന്റ്
ഇ.പി. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സംസ്കൃതി ഖത്തർ, അൽദന ഡെന്റൽ സെന്റർ, അൽ മഹ്റ ഓപ്ടിക്കൽസ് സംയുക്തമായി സംസ്കൃതി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സൗജന്യ ദന്തപരിശോധന -നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അൽനാസറിലെ അൽദന ഡെന്റൽ സെന്ററിൽ നടന്ന ക്യാമ്പ് ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു. റയ്യാൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സംസാരിച്ചു.
അൽ ദന ഡെന്റൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ.റഫീഖ്, അൽ മഹ്റ ഒപ്റ്റിക്കൽസ് പ്രതിനിധി ജഹീന ജലാൽ എന്നിവർക്കുള്ള സംസ്കൃതിയുടെ ഉപഹാരം ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൾ റഹ്മാൻ കൈമാറി. മുൻകൂർ രജിസ്റ്റർ ചെയ്ത 400പേർ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി. റയ്യാൻ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും ക്യാമ്പ് കോഓഡിനേറ്റർ എ.എഫ്. സജീന നന്ദിയും പറഞ്ഞു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.