വേനലവധിക്കുശേഷം നോബിൾ ഇന്റർനാഷനൽ സ്കൂളിലെത്തിയ വിദ്യാർഥികൾ
ദോഹ: വേനലവധിക്കുശേഷം നോബിൾ ഇന്റർനാഷനൽ സ്കൂളിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഉത്സാഹത്തോടെയാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് തിരികെയെത്തിയത്. നോബിൾ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽസ്, ഹെഡ് ഓഫ് സെക്ഷൻസ്, അധ്യാപകർ എന്നിവർ ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു. ഇടവേളക്കുശേഷം പരസ്പരം കണ്ടുമുട്ടിയതിലുള്ള സന്തോഷവും കൗതുകവും വിദ്യാർഥികളിലും അധ്യാപകരിലും പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.