നോബിൾ ഇന്റർനാഷനൽ സ്കൂൾ 19ാം വാർഷികം ‘നോബിൾ വെസറ്റൊ -19’ കലാസാംസ്കാരിക പരിപാടിയിൽനിന്ന്
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂൾ 19ാം വാർഷികം ‘നോബിൾ വെസറ്റൊ -19’ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. ‘ദി റെസിലിയന്റ് വേഴ്സസ് ക്രോണിക്കിൾ ഓഫ് എ ബേണിങ് പ്ലാനറ്റ്’ എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ വാർഷികാഘോഷ പരിപാടിയിൽ ആഗോള പരിസ്ഥിതി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുകയും വിദ്യാർഥികളിൽ സമാധാനം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതുമായിരുന്നു.
ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാൾ, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സാംക്രമികേതര രോഗനിയന്ത്രണ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മിനിസ്ട്രി ഓഫ് ഇന്റീരിയർ അവയർനസ് ആൻഡ് എജുക്കേഷൻ വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് ഹുസൈൻ അൽ ഷമ്മാരി, എൻജിനീയർ അലി ജാസിം ഖലീഫ ജാസിം അൽ മലകി എന്നിവരും സന്നിഹിതരായിരുന്നു.
ചെയർമാൻ ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗഖത്ത് അലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹീം കുന്നുമ്മൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആഘോഷവേളയിൽ നോബിൾ സ്കൂളിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് അവതരിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെയും അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അനുമോദിക്കുകയും കൂടാതെ10 വർഷമായി സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെയും ആദരിച്ചു.
വൈസ് പ്രിൻസിപ്പൽ ജയമോൻ ജോയ്, സ്മിത നെടിയപറമ്പത്ത്, റോബിൻ கெ ജോസ്, ഷിഹാബുദ്ദീൻ മരുതത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.