ദോഹ: കോവിഡ് ബാധയെ തുടർന്ന് ഖത്തറിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസസഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല.
അതിനിടെ, ഖത്തറിൽ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റിലെയും സെന്‍റർ മാർക്കറ്റിലെയും ജീവനക്കാർക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.
രാജ്യത്ത് ഇപ്പോഴും രോഗബാധയുെട അളവ് ഏറെ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാനായി മന്ത്രാലയം 24 മണിക്കൂസ്റ്റ കോൾ സെൻറർ പ്രവർത്തിപ്പിക്കുന്നുണ്ട്. 16,000 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.