ദോഹ: ജൂലൈ അഞ്ചിന് ഗൾഫ്മാധ്യമം ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടിയായ ‘എ നൈറ്റ് ഫു ൾ ഒാഫ് സ്റ്റാർസി’െൻറ ഒൗദ്യോഗിക ടിക്കറ്റ് പ്രകാശനം നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിർവഹിച്ചു. ഖത്തർ സ്പോർട്സ് ക്ലബിൽ വെള്ളിയാഴ്ച മാക് ഖത്തർ ഒരുക്കിയ ‘മൈലാഞ്ചി രാവി’െൻറ സദസിലാണ് പ്രകാശനം നടന്നത്. ദേശീയ സിനിമാഅവാർഡ് ജേത്രി സുരഭി ലക്ഷ്മി യും പ്രമുഖ ടി.വി. താരം വിനോദ് കോവൂരും അൽ ഏബിൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ദീഖ് പുറായിലിന് കൈമാറിയാണ് പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ ബ്രദേഴ്സ് ട്രേഡിങ് ജനറൽ മാനേജർ അനീസുദ്ദീൻ, മാധ്യമം–മീഡിയാവൺ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി, അംഗങ്ങളായ എ.സി. മുനീഷ്, അഡ്വ. മുഹമ്മദ് ഇക്ബാൽ, സി. ഷറഫുദ്ദീൻ, പ്രോഗ്രാംകമ്മിറ്റി ഭാരവാഹികളായ അഹ്മദ് ഷാഫി, എ.ആർ. അബ്ദുൽഗഫൂർ, സക്കീർ ഹുസൈൻ ഒ.ടി, ഗൾഫ്മാധ്യമം മാർക്കറ്റിങ്–അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, ന്യൂസ് ബ്യൂറോ ഇൻ ചാർജ് ഒ. മുസ്തഫ എന്നിവർ പെങ്കടുത്തു.
‘മൈലാഞ്ചിരാവി’നെത്തിയവർക്ക് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ പരിപാടിയുടെ ടിക്കറ്റ് നേടാനുള്ള അവസരവുമുണ്ടായിരുന്നു. മാധ്യമം കൗണ്ടറിൽ കൂപ്പൺ പൂരിപ്പിച്ച് നിക്ഷേപിച്ചവരിൽ നിന്ന് നറുക്കെടുത്ത അഞ്ചുപേർക്കാണ് ഡയമണ്ട് ടിക്കറ്റുകൾ സമ്മാനമായി ലഭിച്ചത്. വിജയികൾ: അബ്ദുൽ അസീസ് –ഫോൺ: 55366734 , ഷംസുദ്ദീൻ –ഫോൺ: 70440850, ഷാജഹാൻ –ഫോൺ: 55728384, എം.എസ്. ഫാത്തിമ –ഫോൺ: 55116135, ഉത്ത ഹാരിസ് –ഫോൺ: 33592472. ഇവർ 55091170 എന്ന നമ്പറിൽ ബന്ധെപ്പട്ട് ടിക്കറ്റുകൾ കൈപറ്റണം.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) ജൂലൈ അഞ്ചിന് വൈകുന്നേരം ആറിനാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ പരിപാടി നടക്കുക. വ്യത്യസ്ത പ്രമേയവുമായാണ് പരിപാടി ഒരുങ്ങുന്നത്. ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് മുഖ്യാതിഥികൾ.
ഗായിക സിതാര കൃഷ്ണകുമാറും വേദിയിൽ എത്തും. അനുവാചകരുടെ മനസിനെ വായിച്ചെടുക്കുന്ന ആദിയുടെ മാന്ത്രികവിദ്യയും ഷഹബാസിെൻറ ഗസലും സമന്വയിക്കും. ഇത്തരമൊന്ന് ജി.സി.സി രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് അരങ്ങേറാൻ പോകുന്നത്.
ടിക്കറ്റ് നിരക്കുകൾ:
1000 റിയാൽ –വി.വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 500 റിയാൽ –വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 250 റിയാൽ–പ്രവേശനം ഒരാൾക്ക്–പ്ലാറ്റിനം, 1000 റിയാൽ–പ്രവേശനം അഞ്ചുപോർക്ക്–പ്ലാറ്റിനം പ്ലസ്, 150 റിയാൽ –പ്രവേശനം ഒരാൾക്ക്–ഡയമണ്ട്, 500 റിയാൽ–പ്രവേശനം നാല്പേർക്ക്, ഡയമണ്ട് പ്ലസ്, 100 റിയാൽ –പ്രവേശനം ഒരാൾക്ക്–ഗോൾഡ്, 300 റിയാൽ പ്രവേശനം നാല്പേർക്ക്–ഗോൾഡ് പ്ലസ്, 50 റിയാൽ–പ്രവേശനം ഒരാൾക്ക്–സിൽവർ. വേനസ ടൈം (WANASA TIME) ആപ്പിലും തെരഞ്ഞെടുത്ത ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുമായും മറ്റും ബന്ധപ്പെട വിവരങ്ങൾക്ക് ഫോൺ: 55091170.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.