ഖത്തര്‍ ഉസ്‌വ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ: താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന ഖത്തര്‍ ഉസ്​വയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി അതാഉറഹ്‌മാന്‍ ഹുദവി (പ്രസി), ശംസുദ്ദീന്‍ ഹുദവി (ജന. സെക്ര.), അമീറലി ഹുദവി (ട്രഷറര്‍), സൈഫുദ്ദീന്‍ ഹുദവി (വര്‍ക്കിങ്​ സെക്ര.), അലി അക്ബര്‍ ഹുദവി, അഹ്‌മദ് ഹുദവി, നൈസാം ഹുദവി, സ്വാദിഖ് ഹുദവി (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഖത്തറിലെ വാദി ഇസ്തംബൂള്‍ റസ്​റ്റാറൻറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം സയ്യിദ് മുര്‍ഷിദ് തങ്ങളുടെ പ്രാര്‍ഥനയോടെ പ്രാരംഭം കുറിച്ചു. വര്‍ക്കിങ്​ സെക്രട്ടറി

അഹ്‌മദ് ഹുദവി സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഇസ്‌ലാഹ് ഖത്തര്‍ കമ്മിറ്റി സെക്രട്ടറി എ.സി.കെ. മൂസ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഹുദവി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇസ്ഹാഖ് ഹുദവി വരവുചെവല് കണക്കുകളും അവതരിപ്പിച്ചു. ഖത്തര്‍ ഉസ്‌വ പ്രസിഡൻറ്​ അലി ഹസന്‍ ഹുദവി അധ്യക്ഷനായി. എ.സി.കെ. മൂസ പ്രിസൈഡിങ് ഓഫിസറായിരുന്നു.  

Tags:    
News Summary - Qatar Uswa Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.