ദോഹ: അൽ സുഡാൻ മെട്രോ സ്റ്റേഷൻ എക്സിറ്റ് 1ൽ നിന്ന് അബു ഹമൂറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ച് ദോഹ മെട്രോ.
എം 318 മെട്രോ ലിങ്ക് ഇന്നുമുതൽ സർവിസ് നടത്തുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ വിശദമാക്കി. പ്രധാന വാണിജ്യ-താമസകേന്ദ്രങ്ങളായ ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ദാറുസ്സലാം മാൾ, സൂഖ് അൽ ബലദി, അൽ ജസീറ അക്കാദമി, മാമൂറ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് എന്നീ സ്ഥലങ്ങളിലൂടെ ഈ സൗജന്യ ഫീഡർ ബസ് സർവിസ് കടന്നുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.