Posted On
date_range Updated On
date_range പുതിയ കസ്റ്റംസ് നിയമം: ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം പ്രതിസന്ധിയിൽ
ദോഹ: പുതിയ ഖത്തർ കസ്റ്റംസ് നിയമം നിലവിൽ വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവിസ് പ്രതിസന്ധിയിൽ. കാർഗോ അയക്കുന്ന ഓരോ വ്യക്തികളുടെ പേരിലും പ്രത്യേകം കസ്റ്റംസ് ഡിക്ലറേഷൻ വേണമെന്നതാണ് പുതിയ നിയമം.
ഇനുസരിച്ച് കാർഗോ അയക്കൽ ചെലവേറിയതാകും. ഇതോെടയാണ് ഖത്തറിൽനിന്ന് ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം പ്രതിസന്ധിയിലായതെന്ന് ഈരംഗത്തുള്ള സ്ഥാപന അധികൃതർ പറയുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് കാർഗോ കമ്പനികൾ എടുത്തുവെച്ച സാധനങ്ങൾ നാട്ടിലേക്കയക്കാൻ പറ്റാത്ത അവസ്ഥയാണ് ഇതുമൂലം ഉടലെടുത്തിരിക്കുന്നത്.പ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ പുതിയ കാർഗോ എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഖത്തറിലെ ഡോർ ടു ഡോർ കാർഗോ കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.