ന്യൂറോളജിയില്‍ പുതിയ ഗവേഷണങ്ങളുമായി  ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ദോഹ: നാഡീവ്യൂഹ തകരാറുകളെ സംബന്ധിച്ചുള്ള വിവിധ ഗവേഷണ പഠന പരിപാടികള്‍ക്ക് ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭം കുറിച്ചു. ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലക്ക് കീഴിലുള്ള മൂന്ന് ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഖത്തര്‍ ബയോമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. നാഡീവ്യൂഹ തകരാറുകളെയും രോഗങ്ങളെയും കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് മേഖലയിലെ ഏക ഗവേഷണകേന്ദ്രമാണ് ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന് ആക്ടിംഗ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രൊഫ. ഒമര്‍ അല്‍ അഗ്നാഫ് വ്യക്തമാക്കി. ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ വളര്‍ന്നു വരുന്ന പഠനശാഖയാണ് നാഡീവ്യൂഹ തകരാറുകള്‍ കേന്ദ്രീകരിച്ചുള്ളതെന്നും ഈ വിഭാഗത്തില്‍ കൃത്യമായതും ആഴമേറിയതുമായ ഗവേഷണങ്ങള്‍ കുറവാണെന്നും അദ്ദേഹം വിശദമാക്കി. ഗള്‍ഫ് മേഖലയില്‍ സ്ഥാപനം സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും എന്നാല്‍ ഓട്ടിസവുമായി ബന്ധപ്പെട്ടാണ് സ്ഥാപനം കൂടുതലും ഗവേഷണരംഗത്തെന്നും കൂട്ടിച്ചേര്‍ത്ത ഒമര്‍ അല്‍ അഗ്നാഫ്, വിവിധ ചോദ്യാവലികളുള്‍പ്പെടുത്തി നൂറിലധികം പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് ഖത്തറിലെ ഓട്ടിസവുമായി ബന്ധപ്പെട്ട് അതിന്‍്റെ നിരക്ക് ശേഖരിക്കുന്നുണ്ടെന്നും പഠനം അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കി. വളരെ നേരത്തെ തന്നെ ഓട്ടിസത്തെ പ്രതിരോധിക്കാനും കണ്ടത്തൊനും കണ്ണുകളെ സസൂക്ഷ്മം നിരീക്ഷിച്ച് പുതിയ പഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഓഹിയോവിലെ ക്ളേവ്ലാന്‍ഡ് ക്ളിനിക്കുമായി സഹകരിക്കുന്നുണ്ടെന്നും ജനിച്ച് ആറുമാസത്തിനകം ഓട്ടിസം കണ്ടത്തൊന്‍ സാധിക്കുന്ന വിധം വിവിധ പരിപാടികള്‍ അവരുമായി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനങ്ങള്‍ക്കായി ഷഫലഹ് സെന്‍്ററും റുമൈല ഹോസ്പിറ്റലും സിദ്റ മെഡിക്കല്‍ റിസര്‍ച്ച് സെന്‍്ററും ഇതിനായി തെരെഞ്ഞെടുത്തിട്ടുണ്ട്. 
അപസ്മാരം, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയവയെ സംബന്ധിച്ചും പഠനം നടത്തുന്നുണ്ടെന്നും പാര്‍ക്കിന്‍സണ്‍സും അല്‍ഷിമേഴ്സും തുടങ്ങിയ നാഡീവ്യൂഹ തകരാറുകളെ സംബന്ധിച്ചും ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രൊഫ. ഒമര്‍ അല്‍ അഗ്നാഫ് പറഞ്ഞു.
 

Tags:    
News Summary - neurology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.