ഗൾഫ് മാധ്യമം `ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്': രജിസ്ട്രേഷന് രണ്ടുദിവസം കൂടി

ദോഹ: മനസ്സറിഞ്ഞ് വെക്കുന്ന ഒരു കിടിലൻ ബിരിയാണി, അതൊരു അനുഭൂതിയാണ് ! കഴിക്കുന്നവരുടെ മനസ്സും വയറും നിറയുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കുക വയ്യ... രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത, കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ആ ബിരിയാണി അവതരിപ്പിച്ച് ഖത്തറിലെ ബിരിയാണി സ്റ്റാർ ആകാം... ഖത്തറിലെ മികച്ച പാചക പ്രതിഭകളെ കണ്ടെത്താനായി ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു -ബ്രാഡ്മാ ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇനിയും വൈകിക്കേണ്ട....രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി ഇനി രണ്ടുനാൾകൂടി മാത്രം. ഒക്ടോബർ എട്ടിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

നേരത്തെ ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വൻ വിജയമായ മത്സരത്തിനായി വലിയ ആവേശത്തോടെയാണ് ഖത്തറിലെ പ്രവാസികളും കാത്തിരിക്കുന്നത്. ഇതിനോടകം നൂറു കണക്കിന് ആളുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപരിധിയോ ലിംഗഭേദമോ ദേശവ്യത്യാസമോ ഇല്ലാതെ ഖത്തറിലുള്ള ഏതൊരാൾക്കും സൗജന്യമായി മത്സരത്തിൽ പങ്കാളികളാകാം.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. സൗജന്യമായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ഒക്ടോബർ 23ന് നടക്കുന്ന സെമി ഫൈനലിലേക്കും തുടർന്ന് ഉശിരൻ ഫൈനൽ പോരാട്ടത്തിലേക്കും യോഗ്യത നേടും. ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി തത്സമയം ബിരിയാണി തയ്യാറാക്കാനും തങ്ങളുടെ പാചക നൈപുണ്യം തെളിയിക്കാനുമുള്ള സുവർണ്ണാവസരമാണ് പാചകപ്രേമികളെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കരസ്ഥമാക്കാം. സെയ്ത്തൂൺ റെസ്റ്റാറന്റ്, വിലെഡാ, മദിന പാക്ക് എന്നിവരാണ് പരിപാടിയുടെ പ്രമുഖ പങ്കാളികൾ.

Tags:    
News Summary - Join Qatar Biryani Making Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.