സഫാരി ഔട്ട് ലെറ്റുകളില്‍ `ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍' പ്രമോഷന്‍ ആരംഭിച്ചു

ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം മുന്‍ നിര്‍ത്തി ദോഹയില പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനി കുമാര്‍, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മറ്റ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, തെങ്ങ്,വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിങ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി ചെടികൾ പ്രമോഷനിലൂടെ ലഭ്യമാകും. ഒപ്പം എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വിവിധ തരം ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്ക് ആവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍. ഈ പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി ഔട്ട് ലെറ്റുകളിലും ഒക്ടോബര്‍ 18 വരെ നീണ്ടുനിൽക്കും.

Tags:    
News Summary - Qatar Organic Plants Promotion Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.