ഇൻകാസ് രക്തദാന ക്യാമ്പ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്‌ദുൽറഹ്മാൻ

ഉദ്‌ഘാടനം ചെയ്യുന്നു


ഇൻകാസ് ഖത്തർ രക്തദാന ക്യാമ്പ്

ദോഹ: ഇൻകാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150ഓളം പേർ രക്തം ദാനവും 25ഓളം പേർ പ്ലേറ്റ്ലെറ്റ് ദാനവും നിർവഹിച്ചു. ഖത്തറിൽ കാൽനൂറ്റാണ്ടായി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായ ഇൻകാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാനവികതയുടെ സന്ദേശം പകരുക ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്‌ദുൽറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് വി.എസ് അബ്‌ദുൽഹ്മാൻ അധ്യക്ഷതവഹിച്ചു.

ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും ക്യാമ്പ് കോഓഡിനേറ്റർ ജിഷ ജോർജ് നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ് എന്നിവർ സംസാരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.എസ്‌.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റ് അപെക്സ് ബോഡി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ലേഡീസ് വിങ്, യൂത്ത് വിങ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Gandhi Jayanti Blood Donation Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.