ഖത്തറിലെ പള്ളികളിൽ ഇനി സാമൂഹിക അകലം വേണ്ട

ദോഹ: കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഖത്തർ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്​കാരങ്ങളിലും, വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന്​ മ​ന്ത്രാലയം വ്യക്​തമാക്കി. അതേസമയം, വെള്ളിയാഴ്​ച ഖുതുബ നടക്കുന്ന സമയങ്ങളിൽ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിച്ചു വേണം പള്ളിയിൽ ഇരിക്കാൻ. ശൗചാലയങ്ങൾ തുറക്കാനും തീരുമാനമായി. തിരക്ക്​ കുറഞ്ഞ പള്ളികളിൽ വുദു എടുക്കാൻ സൗകര്യമൊരുക്കാമെന്നും നിർദേശമുണ്ട്​.

അതേസമയം, പള്ളിയിലും പരിസരങ്ങളിലും കോവിഡ്​ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. മാസ്​ക്​ അണിഞ്ഞ്​ മാത്രമേ വിശ്വാസികൾ പള്ളിയിൽ പ്ര​വേശിക്കാൻ പാടുള്ളൂ. സ്വന്തം മുസല്ല കൈയിൽ കരുതണം. ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ ബന്ധപ്പെട്ടവർക്ക്​ മുമ്പാകെ പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്​.

പുതിയ ഇളവുകൾ പ്രാബല്ല്യത്തിൽ വരുന്ന്​ ഒക്​ടോബർ മൂന്ന്​ ഞായറാഴ്​ച മുതലാവും​ പള്ളിയിലെ ഇളവുകളും പ്രാബല്ല്യത്തിൽ വരുന്നത്​.

കോവിഡ്​ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക്​ പ്രവേശിക്കുന്നതിൻെറ ഭാഗമായണ്​ കൂടുതൽ ഇളവുകൾ നൽകാൻ ബുധനാഴ്​ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതു പ്രകാരം പൊതു സ്​ഥലങ്ങളിൽ മാസ്ക്​ നിയന്ത്രണങ്ങളോടെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

Tags:    
News Summary - need no social distancing in Qatar mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.