കേരളത്തിൽനിന്ന് അധിക വിമാന സർവിസ് വേണം -ഗപാഖ്

ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് പരിഗണിച്ച് കേരളത്തിൽനിന്ന് അധിക സർവിസുകൾ നടത്തണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ നാട്ടിൽനിന്ന് ജോലിക്ക് എത്തേണ്ട സാധാരണ പ്രവാസികൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. അധിക സർവിസുകളിലൂടെ ഈ പ്രശ്നത്തിന് അൽപമെങ്കിലും ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ -ഗപാഖ് യോഗം വിലയിരുത്തി.

ഇന്ത്യയിൽനിന്ന് ഖത്തർ അടക്കമുള്ള ഗൾഫ് നാടുകളിലേക്കും തിരിച്ചും അനുവദിച്ച സീറ്റ് ക്വേട്ട ഏറെക്കാലമായി കേന്ദ്രസർക്കാർ പുതുക്കിയിട്ടില്ല. വ്യോമയാന രംഗം, വിശിഷ്യാ ഗൾഫിലേക്കുള്ള യാത്ര ഏറെ വർധിക്കുമ്പോഴും ഈ നിലപാട് തുടരുന്നതിനാലാണ് ഏറെ തുക ടിക്കറ്റിനായും മറ്റും വരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

ജനൽ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയാവതരണം നടത്തി. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കേരള -കേന്ദ്ര സർക്കാറുകൾ, എം.പിമാർ തുടങ്ങിയവർക്ക് ഇ-മെയിൽ സന്ദേശം അയക്കുകയും ചെയ്തു. അറളയിൽ അഹമ്മദ് കുട്ടി, എ.ആർ. ഗഫൂർ, ശാഫി മൂഴിക്കൽ, കോയ കോടങ്ങാട്, മുസ്തഫ ഏലത്തൂർ, ഗഫൂർ കോഴിക്കോട്, അൻവർ ബാബു വടകര എന്നിവർ സംസാരിച്ചു. ഹബീബുറഹ്മാൻ കിഴിശ്ശേരി സമാപനഭാഷണം നടത്തി.

Tags:    
News Summary - Need additional flight service from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.