കെ.എം.സി.സി ഖത്തർ നവോത്സവ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ മലപ്പുറം ജില്ല ടീമിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നവോത്സവിന്റെ ഭാഗമായി നടന്ന ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കണ്ണൂർ ജില്ലയെ തോൽപിച്ച് മലപ്പുറം ജില്ല ചാമ്പ്യന്മാരായി. അബുഹമൂറിലെ ഹാമിൽട്ടൺ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് മികച്ച മത്സരങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ, തൃശൂർ, അൽഖോർ, സൗത്ത് സോൺ എന്നീ ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങിയത്. ലൂസേഴ്സ് ഫൈനലിൽ വിജയിച്ച് കോഴിക്കോട് മൂന്നാം സ്ഥാനത്തിന് അർഹരായി. മാൻ ഓഫ് ദി പ്ലെയർ ആയി തൗഫീഖ് മലപ്പുറം, മികച്ച ഗോൾ കീപ്പറായി ഷെബീർ, ടോപ് സ്കോററായി സുഹൈൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്മാർക്കുള്ള ട്രോഫി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.ടി.കെ ബഷീർ, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ ചേർന്ന് കൈമാറി. വിവിധ ട്രോഫികളും മെഡലുകളും സംസ്ഥാന നേതാക്കളായ പി.വി. മുഹമ്മദ് മൗലവി, ആദം കുഞ്ഞി, സിദ്ദിക്ക് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ശംസുദ്ദിൻ വാണിമേൽ, സവാദ് വെളിയങ്കോട്, മെഹ്ബൂബ് നാലകത്ത്, ടി.ടി കുഞ്ഞമ്മദ്, അതീഖ് റഹ്മാൻ, അസീസ് ഹാജി എടച്ചേരി, ബശീർ കണ്ണൂർ, നൗഫൽ പുല്ലൂക്കര, മജീദ് കൈപ്പമംഗലം തുടങ്ങിയവർ കൈമാറി.
മുസ്ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്, ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി, ഫൈസൽ കേളോത്ത്, വിവിധ ജില്ല ഭാരവാഹികൾ, സംസ്ഥാന വിങ് ഭാരവാഹികൾ വിവിധ മത്സരങ്ങളിൽ അതിഥികളായി സംബന്ധിച്ച് കളിക്കാരുമായി പരിചയപ്പെട്ടു. സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മൽ, സിദ്ദിഖ് പറമ്പൻ, നൗഫൽ സി.കെ, സൽമാൻ മഞ്ചേരി, നസീർ പി.എസ്, അൻസാരി വേങ്ങര, ശമ്മാസ്, അൻവർ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.