സര്‍ഗവാസനകള്‍ നന്മക്കായി പ്രയോജനപ്പെടുത്തുക ^നവാസ് പാലേരി

ദോഹ:ഓരോരുത്തര്‍ക്കും ദൈവം കനിഞ്ഞരുളുന്ന സര്‍ഗവാസനകളെ ക്രിയാത്മകമായി പരിപോഷിക്കുകയും കലാവാസനകളെ സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ പ്രയോജനപ്പെടുത്തണമെന്നും നവാസ് പാലേരി. ദോഹ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ടും സംഗീതവും മറ്റു കലാരൂപങ്ങളുമൊക്കെ സാര്‍ഥകമാകണമെങ്കില്‍ നന്മയുടെ വെളിച്ചം ആവശ്യമാണ്. ആ വെളിച്ചമാണ് മദ്​റസകള്‍ പകര്‍ന്നുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതം സാമൂഹിക സൗഹാർദത്തിനും മാനവികത ഐക്യത്തിനുമൊക്കെ പ്രയോജനപ്പെടുത്താം. വിദ്യാര്‍ഥികളിലെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനും സാഹിത്യസമാജം പോലുള്ള വേദികള്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ ആക്ടിങ്​ പ്രിന്‍സിപ്പൽ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ചു. പി.ടി. എ. പ്രസിഡൻറ്​ ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. മദ്രസയുടെ സ്‌നേഹോപഹാരം പി.ടി. എ. നിര്‍വാഹകസമിതി അംഗങ്ങളായ അലവിക്കുട്ടി, റഷീദ് അലി എന്നിവര്‍ സമ്മാനിച്ചു. കണ്‍വീനര്‍ അനീസുറഹ്മാന്‍ സ്വാഗതവും ഹെഡ് ബോയ് ഹംദാന്‍ അബ്​ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - navas paleri-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.