?????????.... ???????? ?????? ????? ????????? ?????????? ?????????? ?????????????????? ???????? ???????????? ???????????????????? ????????????

ഖത്തർ ദേശീയദിനം  ആഘോഷമാക്കി മലയാളികൾ

ദോഹ: ഖത്തറി​​െൻറ ദേശീയ ദിനം മലയാളികളും ആഘോഷമാക്കി. വിവിധ സംഘടനകളു​െട നേതൃത്വത്തിൽ വ്യത്യസ്​ത പരിപാടികൾ നടത്തി. 
ആഭ്യന്തരമന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ വിവിധ കമ്മ്യൂണിറ്റികൾക്കായി നടത്തിയ പരിപാടികളിലും മലയാളി സംഘടനകളും അസോസിയേഷനുകളും ആവേശത്തോടെ പ​െങ്കടുത്തു. മലയാളികൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ സൗജന്യപായസ വിതരണം ഇന്നലെ രാവിലെ തന്നെയുണ്ടായിരുന്നു. ദേശീയദിന പരേഡ്​ നടന്ന കോർണിഷിൽ നൂറുകണക്കിന്​ മലയാളികളാണ്​ എത്തിയത്​. ഉച്ചക്ക്​ 12മണിയോടെ തന്നെ മിക്കവരും കുടുംബസമേതം കോർണിഷിൽ എത്തി. 

കേരളത്തിലെ പൊതുആഘോഷങ്ങളെ അനുസ്​മരിപ്പിച്ച്​ ഒരു സംഘം മലയാളികൾ കോർഷിഷിൽ മിനിലോറിയിൽ വാദ്യോപകരണങ്ങളുമായി അരങ്ങുതകർത്തു. ദോഹയിൽ കണ്ടുപരിചയമില്ലാത്ത ഇൗ കാഴ്​ച വേറിട്ടതായി. പീപ്പിയും ചെണ്ടയുമായി താളമുണ്ടാക്കി അവർ ഖത്തറിനും ഖത്തർ ജനതക്കും മുദ്രാവാക്യം മുഴക്കിയത്​ സ്വദേശികളും ഉദ്യോഗസ്​ഥരും അൽപം ആശ്​ചര്യത്തോടെ നോക്കിനിന്നു.

Tags:    
News Summary - national day malayalees-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.