ലഹരിവസ്തുക്കൾ പിടികൂടി

ദോഹ: ബാഗിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് കിലോ തൂക്കം വരുമെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരന്റെ ബാഗിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ച, സോസ് ക്യാനുകൾ അടങ്ങിയ ഭക്ഷണ ചരക്കിനുള്ളിൽ നിന്ന് ലിറിക്ക ഗുളികകളും പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Narcotics seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.