ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടുകൂടി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കൈമാറ്റം ചെയ്യുന്ന പദ്ധതിയായ ‘ബുക്സ്വാപ് 2024’ തിങ്കളാഴ്ച തുടക്കമാകും. സ്കൂളുകളിൽ വർഷാവസാന പരീക്ഷ അവസാനിക്കുന്നതോടുകൂടിയാണ് ബുക്സ്വാപ് ആരംഭിക്കുന്നത്.
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പുസ്തകങ്ങൾ കൈമാറ്റം നടത്തിവരുന്നത്. 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പുസ്തകങ്ങൾ കൈമാറാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. നുഐജയിലെ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം ഓഫിസിൽ വൈകീട്ട് ഏഴു മുതൽ പതിനൊന്ന് വരെയാണ് ബുക്സ്വാപ്പിന് സമയം ക്രമീകരിച്ചിരിക്കുന്നത്.
മാർച്ച് 25 ന് ഡി.പി.എസ്, ഡി.പി.എസ് മൊണാർക്, പൊഡാർ പേൾ, ബിർള, ഡി.ഐ.എം.എസ് എന്നീ സ്കൂളുകൾ. 26ന് എം.ഇ.എസ്, സ്പ്രിങ് ഫീൽഡ്, ഒലീവ്, ഗ്രീൻ വുഡ്, സ്കോളേഴ്സ്, എം.ഇ.എസ്. 27ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ, നോബ്ൾ സ്കൂൾ, രാജഗിരി, ഗലീലിയോ. 28ന് ഭവൻസ്, ലയോള, ശാന്തിനികേതൻ. 29ന് അവസാന ഘട്ടത്തിൽ മുഴുവൻ സ്കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും. രണ്ടാഴ്ചയായി
വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അംഗങ്ങളായിട്ടുള്ള നടുമുറ്റത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സ്കൂളുകളുടെ വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ രക്ഷിതാക്കൾ തന്നെ നേരിട്ട് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 70064822, 66602812 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.