കോൺഗ്രസും ലീഗും സി.പി.​െഎയും ആർ.എസ്​.പിയും ഒരുമിക്കണം–എൻ.കെ പ്രേമചന്ദ്രൻ എം.പി 

ദോഹ:  കോൺഗ്രസും മുസ്ലീംലീഗും സി.പി.െഎയും ആർ.എസ്.പിയും അടങ്ങിയ മതേതര ജനാധിപത്യ പാർട്ടികളുടെയും മറ്റ് ഇടത് കക്ഷികളുടെയും മുന്നണിക്ക് കേരളത്തിലുള്ള സാദ്ധ്യതയെകുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് ആർ.എസ്.പി നേതാവ് എൻ.കെ േപ്രമചന്ദ്രൻ എം.പി. ഖത്തർ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റി സംഘടി പ്പിക്കുന്ന ‘വസന്തം 2017’ ൽ പെങ്കടുക്കാൻ ദോഹയിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

അടിയന്തിരാവസ്ഥകാലമായിരുന്നിട്ടും കേരളത്തിൽ ഏറ്റവും നല്ല ഭരണം ഭരണം നടന്നത് സി.പി.െഎയും കോൺഗ്രസും എല്ലാം ചേർന്ന സി അച്യുതമേനോ​െൻറ നേതൃത്വത്തിലുള്ള െഎക്യമുന്നണി സർക്കാരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ തങ്ങളുടെ നയം പുന:പരിശോധിക്കണം. കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്തിയാണ് പിണറായി വിജയൻ. പിണറായി അധികാരത്തിൽ വരുേമ്പാൾ കരുത്തനായ ഒരു മുഖ്യമന്ത്രിയാകുമെന്നായിരുന്നു താനടക്കമുള്ളവരുടെ പ്രതീക്ഷ. എന്നാൽ അദ്ദേഹത്തിനിന്ന് ഉദ്യോഗസ്ഥൻമാരെയും സ്വന്തം മന്ത്രിമാരെ പോലും നിയ്രന്തിക്കാൻ  സാധിക്കാത്ത അവസ്ഥയിലാണ്. സെൻകുമാറിന് അനുകൂലമായി കോടതി നടത്തിയ വിധി യഥാർത്ഥത്തിൽ മുഖ്യമന്ത്രിയിലുളള കോടതിയുടെ അവിശ്വാസം രേഖപ്പടുത്തൽ കൂടിയാണ്. ഇപ്പോൾ എം.എം മണിയെ മുഖ്യമന്ത്രി  വഴിവിട്ട് സംരക്ഷിക്കുകയാണ്. സ്ത്രുവിരുദ്ധ പരാമർശത്തി​െൻറ പേരിൽ മുമ്പ് പോളിറ്റ്ബ്യൂറോ അംഗെത്തവരെ പുറത്താക്കിയ സി.പി.എം മണിയുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 കേരളത്തിൽ സി.പി.എമ്മിനെ വിമർശിക്കുന്നവരെയെല്ലാം ബി.ജെ.പി, ആർ.എസ്എസ് ആയി മുദ്രകു ത്താനുളള ശ്രമം അപകടകരമാണന്നും പ്രേമചന്ദ്രൻ പറഞ്ഞു. ആർ.എസ്.പി എന്നത്  ഒരു പൂർണ്ണ ഇടതുപക്ഷ പ്രസ്ഥാനമാണ്. സി.പി.എമ്മിനോട് ചേർന്നാൽ മാത്രമെ ഇടതുപക്ഷമാകൂ എന്നത് ശരിയല്ല. കേരളത്തിൽ നടക്കുന്ന മിക്കസമരങ്ങളിലും അതിസമ്പന്ന വിഭാഗങ്ങളോടൊപ്പമാണ് സി.പി.എം നിലയുറപ്പിച്ചിരിക്കുന്നത്. ലോകോളേജ് സമരത്തിലും വിഷ്ണു ആത്മഹത്യ ചെയ്ത കോളേജ് അധികൃതരെ സംരംക്ഷിക്കുന്നതിലും മൂന്നാറിലെ കേയ്യറ്റ വിഷയത്തിലും ഇതാണ് കേരളം കണ്ടത്. കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചതിനെ അപലപിച്ചത് മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിച്ച നടപടിയായിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ട് കേരളത്തിൽ ചുരുങ്ങിയ കാലയളവിൽതന്നെ ജനങ്ങളുടെ ഏറ്റവും വെറുപ്പ് സമ്പാദിച്ച ഭരണമായി മാറിയിരിക്കുന്നു പിണറായി സർക്കാരി​െൻറത് എന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

തിരഞ്ഞെടുപ്പിലൂടെ വിജയിച്ച മുന്നൂറിൽപരം എം.എൽ.എമാരുണ്ടായിരിക്കെ തീവ്ര ഹൈന്ദവ വർഗീയതയുടെ പ്രചാരകനായ ആദിത്യയോഗിയെ യു.പി മുഖ്യമന്ത്രയാക്കിയതിലൂടെ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാണെന്ന സന്ദേശമാണ് ബി.ജെ.പി നൽകുന്നത്. അഞ്ച് സംസ്ഥാനങ്ങൾ മുതൽ ഡൽഹി മുൻസിപ്പൽ ഇലക്ഷൻവരെ ബി.ജെ.പി നേടിയ വിജയം ഇന്ത്യയിൽ ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്നമാണ് ഉയർത്തികൊണ്ടുവരുന്നതെന്നും മതേതര കക്ഷികൾ ഒന്നിച്ച് നിന്ന് ഇതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

യു.പിയിൽ ഒരൊറ്റ മുസ്ലീമിനെ പേലും മത്സരിപ്പിക്കാത്തത് അഭിമാനമായി കാണുന്ന ബി.ജെ.പി ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച സാമുദായിക വിഭജന നയം ഇ ന്ത്യ മുഴുവൻ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. . മോദിഗവൺമ​െൻറി​െൻറ  മതാധിഷ്ടിത രാഷ്ട്രീയയെ  പ്രതിരോധിക്കാൻ കോൺഗ്രസി​െൻറ നേതൃത്വത്തിൽ മതേതര കക്ഷികളുടെ മഹാസഖ്യം രൂപവത്ക്കരിക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - n k premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.