‘ഓർമകളിൽ കെ.ജി. സത്താർ’ സംഗീത പരിപാടിയുടെ വിശദാംശങ്ങൾ ഭാരവാഹികൾ വാർത്ത
സമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: ഗുല്‍മുഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഓര്‍മകളില്‍ കെ.ജി. സത്താര്‍' സംഗീതപരിപാടി വ്യാഴാഴ്ച വൈകീട്ട് 6.30ന് ഐ.സി.സി അശോകാഹാളില്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കെ.ജി. സത്താറിനെ കുറിച്ച് പാടിയും പറഞ്ഞും ദൃശ്യാവിഷ്കാരങ്ങള്‍ ഒരുക്കിയും സംഗീത ജീവിതത്തിലൂടെയുള്ള യാത്രയാണ് ഓര്‍മകളില്‍ കെ.ജി. സത്താര്‍. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ദോഹയിലെ പ്രശസ്ത ഗായികാഗായകന്മാരും മറ്റു കലാകാരന്മാരും പരിപാടിയില്‍ അണിനിരക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വാര്‍ത്തസമ്മേളനത്തില്‍ യൂസുഫ് പി. ഹമീദ്, ഷാനിബ് ശംസുദ്ദീന്‍, കെ.ജി. റഷീദ്, അന്‍വര്‍ ബാബു, ഫൈസല്‍ അരിക്കാട്ടയില്‍, സഫീര്‍ വാടാനപ്പള്ളി, ഫര്‍ഹാസ് മുഹമ്മദ്, രതീഷ് മാത്രാടന്‍, ഫൈസല്‍ മൂസ, മുസ്തഫ, ആഷിഖ് മാഹി, സലീം, നൗഷാദ് മതയോത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.