ഷം​ല ജ​ഹ്ഫ​ർ

എം.​എ​സ്.​വി.​എ​ഫ് അ​വാ​ർ​ഡ്; മി​ക​ച്ച ഗാ​ന​ര​ച​ന​ക്കു​ള്ള സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം ഷം​ല ജ​ഹ്ഫ​റി​ന്‌

ദോ​ഹ: മ​ല​ബാ​ർ സൗ​ഹൃ​ദ​വേ​ദി കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഷോ​ർ​ട്ട് ഫി​ലിം, ഡോ​ക്യു​മെ​ന്റ​റി ആ​ൻ​ഡ് മ്യൂ​സി​ക് ആ​ൽ​ബം ഫെ​സ്റ്റി​വ​ൽ 2026 ലെ ​മി​ക​ച്ച ഗാ​ന​ര​ച​ന​ക്കു​ള്ള സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് ഷം​ല ജ​ഹ്ഫ​ർ അ​ർ​ഹ​യാ​യി. 'ഊ​ർ​മി' എ​ന്ന മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ലെ മ​നോ​ഹ​ര​മാ​യ വ​രി​ക​ളാ​ണ് ഷം​ല​യെ മ്യൂ​സി​ക് ആ​ൽ​ബം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ഗാ​ന​ര​ച​ന​യി​ലെ സ​വി​ശേ​ഷ​മാ​യ ക​ലാ​മൂ​ല്യ​വും വ​രി​ക​ളു​ടെ ആ​ഴ​വും പ​രി​ഗ​ണി​ച്ചാ​ണ് ജൂ​റി പ്ര​ത്യേ​ക പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ദോ​ഹ​യി​ലെ സാം​സ്കാ​രി​ക -സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷം​ല ജ​ഹ്ഫ​ർ, 'ക​ട​ന്ന​ലു​ക​ൾ പെ​രു​കും വി​ധം' എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ലൂ​ടെ​യും നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ര​ച​ന​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സാ​ഹി​ത്യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​ണ്. ​ഷ​ഹീ​ബ് ഷെ​ബി ഈ​ണം കൊ​ടു​ത്ത്, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ ആ​ല​പി​ച്ച 'ഊ​ർ​മി' എ​ന്ന ആ​ൽ​ബ​ത്തി​ലെ ഗാ​നം ഇ​തി​നോ​ട​കം സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ​പും നി​ര​വ​ധി പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​വി​ത​ക​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഷം​ല​യു​ടെ ര​ച​ന​ക​ൾ വാ​യ​ന​ക്കാ​രു​ടെ പ്ര​ശം​സ നേ​ടിയിട്ടുണ്ട്.

ക​ലാ​രം​ഗ​ത്തെ മി​ക​ച്ച പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ല​ബാ​ർ സൗ​ഹൃ​ദ​വേ​ദി വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള അ​ന്താ​രാ​ഷ്ട്ര ഫെ​സ്റ്റി​വ​ലി​ൽ ല​ഭി​ച്ച പു​ര​സ്കാ​രം ത​ന്റെ സ​ർ​ഗ്ഗാ​ത്മ​ക യാ​ത്ര​യി​ൽ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ഷം​ല ജ​ഹ്ഫ​ർ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - MSVF Award; Special Jury Award for Best Lyricist goes to Shamla Jaffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.