ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ; ചില സ്​ഥാപനങ്ങൾ കൂടി അടച്ചു

ദോഹ: ആളുകൾ കൂട്ടംകൂടുന്നത്​ നിരോധിച്ചതി​​െൻറ അടിസ്​ഥാനത്തിൽ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി. കഫേകൾ, ജ്യൂസ്​ കടകൾ, വിദ്യാഭ്യാസ അനുബന്ധ സ്​ഥാപനങ്ങളും കേന്ദ്രങ്ങളും, വർക്ക്​ഷോപ്പുകൾ, കലാവിനോദഅനുബന്ധ സേവനങ്ങൾ നൽകുന്നവ, കല്ല്യാണവും വിവിധ പരിപാടികളുമായി ബദ്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, ഷൂ, വാച്ച്​ റിപ്പയർ കേന്ദ്രങ്ങൾ എന്നിവ പൂർണമായും വെള്ളിയാഴ്​ച മുതൽ പ്രവർത്തിക്കുന്നില്ല. എന്നാൽ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഗ്രോസറി തുടങ്ങിയ ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ, ഫാർമസികൾ, റെസ്​റ്റേറാൻറുകളിലടക്കമുള്ള വിവിധ ഡെലിവറി സേവനങ്ങൾ എന്നിവക്ക്​ നിയന്ത്രണങ്ങൾ ബാധകമല്ല.

ഇവയിൽ ഉൾപ്പെടാത്ത​ മറ്റ്​ സ്​ഥാപനങ്ങൾ രാവിലെ ആറുമുതൽ വൈകുന്നേരം ഏഴ്​ വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണത്തിന്​ കീഴിലുള്ള പല കടകളും വെള്ളിയാഴ്​ച രാവിലെ തുറന്നെങ്കിലും പൊലീസെത്തി അടപ്പിച്ചു. രാജ്യത്തുടനീളം പൊലീസ്​ പരിശോധന ഊർജിതമായി തുടരുകയാണ്​.

അതേസമയം ചൈനയില്‍നിന്ന്​ മെഡിക്കല്‍ മാസ്കുകളും സാനിറ്റൈസറുകളും അമീരി എയര്‍ഫോഴ്സ് വിമാനത്തിൽ ഖത്തറിലെത്തി. ഇവയുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ്​ നടപടി.
ഓൺഅ​ൈറവൽ വിസ, വിസിറ്റ്​ വിസ എന്നിവയിൽ ഖത്തറിലെത്തി കാലാവധി കഴിഞ്ഞവർക്ക്​ ഒരുമാസത്തേക്ക്​ വിസ പുതുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. ആഭ്യന്തര മന്ത്രാലയത്തിൻെറ https://portal.moi.gov.qa ​വെബ്​സൈറ്റിലൂടെയോ സർക്കാറി​​െൻറ സേവന ആപ്പായ മെട്രാഷ്​ ടു വിലൂടെയോ ഇത്​ ചെയ്യാം.

Tags:    
News Summary - more restrictions in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.