ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ആശുപത്രികളിലും സ്പെഷ്യ ലൈസഡ് കേന്ദ്രങ്ങളിലുമെത്തുന്ന സന്ദർശകർക്ക് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പുതിയ തീരുമാനപ്രകാരം ഹസം മിബ ൈരീക് ജനറൽ ആശുപത്രി, മിസൈദ് ആശുപത്രി, ക്യൂബൻ ആശുപത്രി, ഇനായ സ്പെഷ്യലൈസഡ് കെയർ സെൻററിെൻറ മുഴുവൻ കേന്ദ്രങ്ങൾ, കോവിഡ്–19 രോഗികൾക്ക് മാത്രമുള്ള കേന്ദ്രങ്ങൾ എന്നീ കേന്ദ്രങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷൻ പൂർണ സന്ദർശന വിലക്കേർപ്പെടുത്തി.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മറ്റ് കേന്ദ്രങ്ങളിലും ആശുപത്രികളിലും സന്ദർശനത്തിന സമയം പുതുക്കി. ഉച്ചക്ക് 12 മുതൽ വൈകിട്ട് എട്ട് വരെയാണ് സന്ദർശന സമയം. ഒരു സന്ദർശകന് മാത്രമേ അകത്തേക്ക് പ്രവേശനമനുവദിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പരമാവധി 15 തവണ മാത്രമേ ഒരാൾക്ക് രോഗിയെ സന്ദർശിക്കാൻ അനുവദമുള്ളൂ. ആശുപത്രികളിലെത്തുന്ന സന്ദർശകർ പി.പി.ഇ നിർബന്ധമായും ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.