കരുതലി​െൻറ ചിറകുവിരിച്ച്​ 'മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ'

കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കായി. ഗൾഫ് ​മാധ്യമവും മീഡിയവണും ഒരുക്കിയ മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ പദ്ധതി വൻവിജയമായിരുന്നു. പ്രവാസി സംരംഭകരുടെയും സുമനസ്സുകളുടെയും പ്രവാസി കൂട്ടായ്​മകളുടെയും സഹകരണത്താലാണ്​ പദ്ധതി നടത്തിയത്​. പദ്ധതിക്ക്​ കീഴിൽ സ്വന്തമായി ചാർ​ട്ടേഡ്​ വിമാനവും പറന്നു. തീർത്തും അർഹരായ 375ഓളം പ്രവാസികളെയാണ്​ പദ്ധതി വഴി സൗജന്യമായി നാട്ടിലെത്തിക്കാനായത്​.

പ്രതിഷേധം, ഒടുവിൽ തടസ്സങ്ങൾ നീക്കി കേരള സർക്കാർ

കോവിഡ്​ പ്രതിസന്ധിയിൽ കുരുങ്ങിയ പ്രവാസികൾക്കുമുന്നിൽ പലവിധ കുരുക്കുകളാണ്​ ആദ്യഘട്ടത്തിൽ കേരള സർക്കാർ ഉയർത്തിയത്​. മടങ്ങിവരുന്നവർക്ക്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ വേണമെന്നതടക്കമുള്ള നിബന്ധനകൾ കടുത്ത പ്രതിഷേധത്തിനിടെ ഒടുവിൽ ഒഴിവാക്കേണ്ടി വന്നു. ചാർ​ട്ടേഡ്​ വിമാനത്തിൽ കേരളത്തിലേക്ക്​ വരുന്നവർക്ക്​ മുൻകൂർ കോവിഡ്​ പരിശോധന നടത്തണമെന്ന നിബന്ധന ഖത്തറി​െൻറ സാഹചര്യത്തിലും അപ്രായോഗികമായിരുന്നു​.

ചാർ​ട്ടേഡ്​ വിമാനങ്ങൾക്കായി ഖത്തറിലെ വിവിധ സംഘടനകൾ ശ്രമം ഊർജിതമാക്കു​േമ്പാൾ യാത്രക്കാർക്കുള്ള കേരള സർക്കാറി​െൻറ പുതിയ നിബന്ധനകൾ പ്രവാസികൾക്ക്​ ഇരുട്ടടിയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.